കോവിഡ് പോസിറ്റീവ് വിവരം മറച്ചുവെച്ച കച്ചവടക്കാരനെതിരെ കേസ്
text_fieldsകരുനാഗപ്പള്ളി: കോവിഡ് പോസിറ്റീവ് ആണെന്ന വിവരം മറച്ചുവെച്ച കച്ചവടക്കാരനെതിരെ കേസെടുത്ത് പിഴയീടാക്കി.
തൊടിയൂർ ചെട്ടിയത്ത് ജംഗ്ഷന് സമീപം ജെ.കെ സ്റ്റോഴ്സ് ഉടമയായ സക്കീർഹുസൈന്‍ ഈമാസം 15ന് കോവിഡ് പോസിറ്റീവ് ആയെങ്കിലും അധികൃതരെ അറിയിക്കാതെ വീടിനോട് ചേർന്ന കടയിൽ കച്ചവടം തുടരുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാർ പൊലീസിലും ആരോഗ്യ പ്രവർത്തകരെയും അറിയിച്ചെങ്കിലും പരിശോധനയുടെ കാര്യം മറച്ചുവെക്കുകയായിരുന്നു. തുടർന്ന് ഒൗദ്യോഗിക വെബ്സൈറ്റിൽ നോക്കിയപ്പോൾ ഈമാസം 15ന് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തി. തുടർന്ന് ക്വാറൻറീൻ ലംഘിച്ചതിന് കേസെടുത്തു. പിഴയും ഈടാക്കി, കടയും അടപ്പിച്ചു. ഇദ്ദേഹത്തിെൻറ കടയുടെ പരിസരവാസികളായ പലർക്കും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് പോസിറ്റീവായി.
ഈ സാഹചര്യത്തിൽ ഈ മാസം 13നുശേഷം ഇൗ കടയിൽ പോയവർ തൊടിയൂർ പി.എച്ച്.സിയിൽ ബന്ധപ്പെടണമെന്ന് തൊടിയൂർ ആരോഗ്യകേന്ദ്രം ഓഫിസർ ഡോ. സമീന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

