നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
text_fieldsചോഴിയക്കോടിന് സമീപം നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയ നിലയില്‍
കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. ശനിയാഴ്ച വൈകീട്ട് നാലോടെ കുളത്തൂപ്പുഴ-മടത്തറ പാതയിൽ ചോഴിയക്കോട് പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ വലിയ വളവിലാണ് അപകടമുണ്ടായത്.
കുളത്തൂപ്പുഴയില്‍നിന്ന് അമിത വേഗതയിലെത്തിയ കാര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ചോഴിയക്കോട് ആനന്ദ ഭവനില്‍ ആനന്ദവല്ലിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. പാതയോരത്തെ വൈദ്യുതി തൂണിന്‍റെ സ്റ്റേ കമ്പിയും തകർത്താണ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റ യാത്രികരെ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

