Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആശുപത്രിയിലേക്ക്​...

ആശുപത്രിയിലേക്ക്​ പോ​കവെ കാറപകടം; ​ഹൃദയസ്​തംഭനമുണ്ടായ യുവാവ്​ മരിച്ചു

text_fields
bookmark_border
ആശുപത്രിയിലേക്ക്​ പോ​കവെ കാറപകടം; ​ഹൃദയസ്​തംഭനമുണ്ടായ യുവാവ്​ മരിച്ചു
cancel

കൊ​ല്ലം: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പോ​ക​വെ കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ പ​രി​ക്കേ​റ്റ യു​വാ​വ്​ ഹൃ​ദ​യ​സ്​​തം​ഭ​ന​ത്തെ​ത​ു​ട​ർ​ന്ന്​ മ​രി​ച്ചു.ആ​ർ​കി​ടെ​ക്​​റ്റാ​യ​ കൊ​ല്ലം മു​ണ്ട​യ്​​ക്ക​ൽ എ.​ആ​ർ.​എ ന​ഗ​ർ ശി​വ​മം​ഗ​ല​ത്തി​ൽ പ്ര​ശാ​ന്ത് (44) ആ​ണ്​ മ​രി​ച്ച​ത്. കാ​റോ​ടി​ച്ചി​രു​ന്ന പ്ര​ശാ​ന്തി​ന്​ ഹൃ​ദ​യ​സ്​​തം​ഭ​ന​മു​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന്​ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കൊ​ല്ലം ബീ​ച്ച്​ റോ​ഡി​ൽ ​ക​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ​വൈ​കീ​ട്ട്​ ലാ​ൽ ബ​ഹ​ദൂ​ർ സ്​​റ്റേ​ഡി​യ​ത്തി​ലെ കോ​ർ​ട്ടി​ൽ ടെ​ന്നി​സ്​ ക​ളി​ക്ക​വെ പ്ര​ശാ​ന്തി​ന്​ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. അ​സ്വ​സ്ഥ​ത കൂ​ടി​യ​തി​നെ​തു​ട​ർ​ന്ന്​ ഭാ​ര്യ അ​ഡ്വ. ദി​വ്യ​യു​മൊ​ത്ത്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ സ്വ​യം കാ​റോ​ടി​ച്ച്​ വ​രി​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം എ​ത്തി​യ​തോ​ടെ നെ​ഞ്ചു​വേ​ദ​ന കൂ​ടു​ക​യും കാ​റി​െൻറ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ബീ​ച്ച്​ റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​ന്​ സ​മീ​പ​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഹൃ​ദ​യ​സ്​​തം​ഭ​ന​മു​ണ്ടാ​യ പ്ര​ശാ​ന്തി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ടി​യ​ു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​െൻറ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ട​യോ​ട​നു​ബ​ന്ധി​ച്ച മ​തി​ൽ ത​ക​ർ​ന്നു. ഇൗ​സ്​​റ്റ്​ പൊ​ലീ​സ്​ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ ക​ട​പ്പാ​ക്ക​ട​യി​ൽ​നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്​​സ്​ സം​ഘം സ്ഥ​ല​ത്തെ​ത്തി കാ​ർ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന്​ മാ​റ്റി. ബി​ഷ​പ്​ ജെ​റോം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ മു​ൻ അ​ധ്യാ​പ​ക​നാ​ണ്​ ​പ്ര​ശാ​ന്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackCar accident
News Summary - Car accident on the way to hospital; The young man died of a heart attack
Next Story