Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​കൂളിന്​ സമീപമുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കഞ്ചാവ് ചെടികൾ

text_fields
bookmark_border
representatives
cancel

കൊല്ലം: കുരീപ്പുഴ കൊച്ചാലുംമൂടിനുസമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് രണ്ട്​ കഞ്ചാവുചെടികൾ കണ്ടെടുത്തു. ഗവ.യു.പി സ്കൂളിൽ നിന്ന് 100 മീറ്റർ തെക്ക് ഭാഗത്തായി കിടക്കുന്ന വസ്തുവിലാണ് നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും പാർട്ടിയും ചേർന്ന് കണ്ടെത്തിയത്.

ചെടികൾ കണ്ടെടുത്ത സ്ഥലത്തിനുസമീപത്തുള്ള വീട്ടിൽ വയോധിക മാത്രമാണ് താമസം. വൈകുന്നേരമായിക്കഴിഞ്ഞാൽ പ്രായമുള്ള പത്തോളം ചെറുപ്പക്കാർ വീടിെൻറ മുകളിൽ കയറിയിരുന്ന്​ ലഹരിവസ്തുകൾ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന്​ അന്വേഷണത്തിൽ വിവരം ലഭിച്ചു. കഞ്ചാവുചെടി നട്ടുവളർത്തിയ ആൾക്കാരെപ്പറ്റി സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cannabis plants in a private man's backyard near the school
Next Story