കൊല്ലം: തെരഞ്ഞെടുപ്പ് ചൂടില്‍ പ്രചാരണം കൊഴുക്കവെ വോട്ട് അഭ്യർഥനക്കിടെ കാലാവസ്ഥാമുന്നറിയിപ്പ് നല്‍കി അനൗണ്‍സ്‌മെൻറ് വാഹനങ്ങള്‍.
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ വാഹനങ്ങളില്‍ നിന്നാണ് അനൗണ്‍സ്‌മെൻറ് നൽകിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാലാവസ്ഥയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളും ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്നറിയിപ്പുമാണ് വോട്ടഭ്യർഥനക്കിടെ നൽകിയത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും അഭ്യർഥനയെ തുടര്‍ന്നാണ് പ്രചാരണത്തിന് ഇറങ്ങിയവര്‍ മുന്നറിയിപ്പ് അനൗണ്‍സ്‌മെൻറ് നടത്തിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് അനൗണ്‍സ്‌മെൻറ് നടത്തി.