Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജി​ല്ല​യി​ലെ വി​വി​ധ...

ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​മ​നി​ർ​ദേ​ശ പത്രിക സമർപ്പിച്ച് സ്ഥാനാർഥിപ്പട

text_fields
bookmark_border
ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​മ​നി​ർ​ദേ​ശ പത്രിക സമർപ്പിച്ച് സ്ഥാനാർഥിപ്പട
cancel
camera_alt

ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എം. ​നൗ​ഷാ​ദ് വ​ര​ണാ​ധി​കാ​രി വൈ.​ആ​ർ ബ്രി​ജി​ത്ത് ജോ​സ് മു​ൻ​പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്നു 

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ച തിരക്കോട് തിരക്ക്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തി വരണാധികാരികൾക്ക് മുന്നിൽ സ്ഥാനാർഥികൾ പത്രികകൾ നൽകി. കൊല്ലം നിയമസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. ജയമോഹൻ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരി പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ദീനാ എബ്രഹാം മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. രാവിലെ 11ന് സി.ഐ.ടി.യു ഓഫീസിൽ നിന്നും നൂറു കണക്കിന് പ്രവർത്തകർക്കൊപ്പം എത്തിയായിരുന്നു പത്രിക സമർപ്പണം. ഇരവിപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ്, കുണ്ടറ മണ്ഡലം സ്ഥാനാർത്ഥി എസ്. എൽ. സജികുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മുതിർന്ന നേതാക്കളായ പി.കെ ഗുരുദാസൻ, കെ. രാജഗോപാൽ, കെ. രാജു, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ. എ. രാജീവ്, കൺവീനർ എ.എം ഇക്ബാൽ, കെ. വരദരാജൻ, ജെ. മേഴ്സിക്കുട്ടിയമ്മ, വി.കെ അനിരുദ്ധൻ, എം. എച്ച് ഷാരിയർ, എക്സ്. ഏണസ്റ്റ്, ബേസിൽ ലാൽ, അഡ്വ. ജി. ലാലു, ഹണി, എസ്. ബിജു കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. രാവിലെ പോളയത്തോട്ടിലെ കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിലും കെ. തങ്കപ്പൻ, തെങ്ങമം ബാലകൃഷ്ണൻ എന്നിവരുടെ സ്മൃതി മണ്ഡപത്തിലും പുഷ്പചക്രം അർപ്പിച്ച ശേഷമാണ് പത്രികാ സമർപ്പണത്തിനെത്തിയത്. ഒ. മാധവൻ സ്മൃതി മണ്ഡപത്തിലും അയ്യൻകാളി പ്രതിമയ്ക്കു മുന്നിലും പുഷ്പങ്ങൾ അർപ്പിച്ചു. കോർപ്പറേഷൻ ഓഫീസ് അങ്കണത്തിൽ കോൺഗ്രസ് നേതാവും മുൻ മുനിസിപ്പൽ ചെയർമാനുമായ എൻ. തങ്കപ്പന്റെ സ്മൃതി മണ്ഡപത്തിലും ജയമോഹൻ പുഷ്പചക്രം അർപ്പിച്ചു. ക്രേവൻ സ്കൂളിന് സമീപം രക്തസാക്ഷി മുഹമ്മദ് ഷെരീഫിന്‍റെ വസതിയിലെത്തി കുടുംബാംഗങ്ങളുടെ അനുഗ്രഹം വാങ്ങി. കെ. വരദരാജൻ, വി. കെ അനിരുദ്ധൻ, അഡ്വ. ജി. ലാലു, എ . ഇക്ബാൽ കുട്ടി എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ജയമോഹന്റെ ഭാര്യ ബിന്ദു, സഹോദരങ്ങളായ പ്രസന്നൻ, ചന്ദ്രബാബു, ഗിരിജ, മകൻ വിവേക് എന്നിവരും പത്രികാ സമർപ്പണത്തിന് സാക്ഷ്യം വഹിക്കാൻ എത്തി.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം.എസ്. താര നാമനിർദേശപത്രിക സമർപ്പിച്ചു. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ ഉപവരണാധികാരിയായ സുജാതദേവി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് പത്രിക സമർപ്പണം നടന്നത്. എൽ.ഡി.എഫ് നേതാക്കളായ എം. ശിവശങ്കരപിള്ള, ആർ.എസ് അനിൽ, സൂസൻ കോടി, ആർ. സോമൻപിള്ള, എ. അനിരുദ്ധൻ, ജഗത് ജീവൻ ലാലി, പി.ബി സത്യദേവൻ, എ.എസ് ഷാജി, പി.ആർ വസന്തൻ, സി. രാധാമണി, പി.കെ ബാലചന്ദ്രൻ, പി.കെ ജയപ്രകാശ്, കൃഷ്ണകുമാർ, കടത്തൂർ മൻസൂർ, ഷിഹാബ് എസ്. പൈനുംമൂട്, കരിമ്പാലിൽ സദാനന്ദൻ, അബ്ദുൽ സലാം അൽഹന, അനിൽ എസ്. കല്ലേലിഭാഗം, സൈനുദ്ദീൻ, എ.എ ജബ്ബാർ, ഷമീർ അസീസിയ, ഷിഹാബ്, ജില്ലാ പഞ്ചായത്തംഗം ദീപ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ശാസ്താംകോട്ട: കുന്നത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ കുന്നത്തൂര്‍ തഹസില്‍ദാര്‍ ജോൺ സാം മുമ്പാകെ തിങ്കളാഴ്ച നാമനിർദേശ പത്രിക നല്‍കി. ശാസ്താംകോട്ട ഫിൽട്ടർ ഹൗസ് ജങ്ഷനിൽന്ന് നൂറു കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരോടും നേതാക്കളോടുമൊപ്പം പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ ബാബു ദിവാകരന്‍, എം.വി ശശികുമാരന്‍നായര്‍, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എസ്. സുഭാഷ്, കൺവീനർ കുറ്റിയില്‍ ഷാനവാസ്, വിജയകൃഷ്ണപിള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി.എസ്. ജിതിൻ ദേവ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ കരുനാഗപ്പള്ളി തഹസിൽദാർ സുജാതദേവി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി ദേശീയ രാഷ്ട്രീയ നിരീക്ഷകൻ ഡോ. സുജയ് പാട്ടി, ഡോ. സഞ്ജയ് പട്ടീൽ, മണ്ഡലം പ്രസിഡന്‍റ് ആർ. മുരളി, വിജു കിളിയന്തറ, സംസ്ഥാന സമിതിയംഗം മാലുമേൽ സുരേഷ്, ക്ലാപ്പന സുലൈമാൻ, അഡ്വ. അജയൻ വാഴപ്പള്ളി, കുട്ടൻ ശാന്തി, ശംഭു, രഞ്ജിത്ത്, സുനിൽ സാഫല്യം, അഡ്വ. ബെറ്റി സുധീർ, സുബിൻ, ശാലിനി രാജീവ്, പ്രിയ മാലിനി, ലത മോഹൻ, ധന്യാ അനിൽ, അഞ്ജലി ശ്രീകുമാർ, ബിനിജ, ഓച്ചിറ രവികുമാർ, വേണു, സ്വധിഷ്, ഉണ്ണി, രമണൻ, ജോയ്, വിജയശ്രീ ടീച്ചർ, ശ്രീജ അശോകൻ എന്നിവർ പങ്കെടുത്തു.

ഇരവിപുരം: ഇരവിപുരം മണ്ഡലം യു. ഡി. എഫ്. സ്ഥാനാർഥി വിഷ്ണുമോഹൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബേബി ജോൺ സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എൻ.കെ പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി ബാബു ദിവാകരൻ എന്നിവരുടെ അനുഗ്രഹം വാങ്ങിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. വൻജനപങ്കാളിത്തത്തോടെയുള്ള പ്രകടനമായി കലക്ടറേറ്റിലേത്തി നിയമസഭാ രണാധികാരികൂടിയായ ജില്ല ലേബർ ഓഫിസർ ബ്രിജിത്ത് ജോസ് മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിന് കെട്ടിവെക്കാനുള്ള തുക നൽകിയത് കോമോസിലേയും ഇരവിപുരത്തെ കശുവണ്ടി മേഖലയിലെയും തൊഴിലാളികളാണ്. നാമ നിർദേശ പത്രിക നൽകാൻ പ്രേമചന്ദ്രൻ എം.പി, എ.എ. അസീസ്, മേയർ എ.കെ ഹഫീസ്, യു.ഡി.എഫ് നേതാക്കളായ ബേബിസൺ, പാലത്തറ രാജീവ്‌, നാസർ, ഡി. ബാബു, സുരേഷ്, ടി.സി. വിജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ശാസ്താംകോട്ട: ബി.ജെ.പി ജില്ല പ്രസിഡന്റും കുന്നത്തൂരിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ രാജിപ്രസാദ് പത്രിക സമർപ്പിച്ചു. ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽനിന്ന് പ്രകടനമായി എത്തി തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയാണ് ഉപവരണാധികാരി ആയ കുന്നത്തൂർ തഹസിൽദാർ മുമ്പാകെ പത്രിക നൽകിയത്. മണ്ഡലത്തിലെ കേന്ദ്ര പ്രതിനിധി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പ്രമോദ് മിശ്ര, ദേശീയ കൗൺസിൽ അംഗം ജി. ഗോപിനാഥ്, ആർ.എസ്.എസ് ദക്ഷിണ പ്രാന്ത സഹ പ്രൗഢ പ്രമുഖ് ആർ. ബാഹുലേയൻ, ജില്ല ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ, ജില്ല വൈസ് പ്രസിഡന്‍റ് ബൈജു ചെറുപൊയ്ക, പി.എസ്. ഗോപകുമാർ, നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ സന്തോഷ് ചിറ്റേടം, ധനേഷ് പുളിന്താനം, കർഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേഷ് ആറ്റുപുറത്ത്, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി പൂന്തോട്ടം സത്യൻ ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്‍റ് ബിനോയ് ജോർജ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. രാജി പ്രസാദിന് 18,17,400 രൂപയുടെ ആസ്തി ഉണ്ട്. അതിൽ 50,000 രൂപ ബാങ്ക് ഡെപ്പോസിറ്റും 10,000 രൂപ കൈവശവും ഉണ്ട്. കൈവശമുള്ള 120 ഗ്രാം സ്വർണത്തിന്റെ മൂല്യമായി 17,57,400 രൂപ നിശ്ചയിച്ചിട്ടുണ്ട്. ആറ് സെന്റ് സ്ഥലവും വീടും ഒരു ബൈക്കും ഭർത്താവ് പ്രസാദിന്റെ പേരിൽ ഉണ്ട്. ബാധ്യതകൾ ഇല്ല.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർഥി ലത്തീഫ് കരുനാഗപ്പള്ളി നാമനിർദേശപത്രിക സമർപ്പിച്ചു. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ ഉപവരണാധികാരിയായ കരുനാഗപ്പള്ളി തഹസിൽദാർ സുജാതദേവി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കൊല്ലം ജില്ല സെക്രട്ടറിയേറ്റംഗം ടി.എച്ച്. ഷമീർ, പാർട്ടി മണ്ഡലം പ്രസിഡന്‍റ് സജീവ് കൊച്ചാലുംമൂട്, സെക്രട്ടറി ഹാഷിം മണപ്പള്ളി, ഓർഗനൈസിങ് സെക്രട്ടറി മുബാഷ് മണപ്പള്ളി, വൈസ് പ്രസിഡന്‍റ് ഷാജഹാൻ കെ. എസ്.പുരം എന്നിവർ പങ്കെടുത്തു.

പുനലൂർ: പുനലൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിലെ നൗഷാദ് യൂനുസ് പുനലൂർ ആർ.ഡി.ഒ ബീന ഹനിഫ് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. റ്റി.ബി. ജങ്ഷനിലെ കോൺഗ്രസ് ഓഫിസിൽ നിന്നും യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം പട്ടണത്തിലൂടെ പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രിക നൽകി. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ കൺവീനർ റോയ് ഉമ്മൻ, ഡി.സി.സി. സെക്രട്ടറിമാരായ കെ. ശശിധരൻ, ഏരൂർ സുഭാഷ്, എം.അൻസാറുദ്ദീൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ സി. വിജയകുമാർ, സി.ജെ. ഷോം, മറ്റ് നേതാക്കളായ എം. അൻസറുദ്ദീൻ, സുൽഫിക്കർ സലാം, അഡ്വ. അഞ്ചൽ സോമൻ, കുളത്തുപ്പുഴ സലീം, അഡ്വ. കെട്ടിടത്തിൽ സുലൈമാൻ തുടങ്ങിയവർ സംബന്ധിച്ചു.

കുണ്ടറ: നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്.സ്ഥാനാർഥി എസ്.എൽ. സജികുമാർ ആർ.ആർ. ഡെപ്യൂട്ടി കലക്ടർ ജയമോഹൻ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജെ. മെഴ്‌സികുട്ടിയമ്മ, ബി. തുളസിധര കുറുപ്പ്, ജി. ബാബു, അഡ്വ. ആർ സേതുനാഥ്, അഡ്വ. ടി.ബി. മഹേന്ദ്ര എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesNomination PaperKerala Assembly Election 2026
News Summary - Candidates file nomination papers in various constituencies in the district
Next Story