Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരണ്ട് ബൈക്കും ഒരു...

രണ്ട് ബൈക്കും ഒരു ഓട്ടോയും ഒഴുകിപ്പോയി; ഓടനാവട്ടം കളപ്പിലയിൽ കനാൽ പൊട്ടി വൻ കൃഷിനാശം

text_fields
bookmark_border
രണ്ട് ബൈക്കും ഒരു ഓട്ടോയും ഒഴുകിപ്പോയി; ഓടനാവട്ടം കളപ്പിലയിൽ കനാൽ പൊട്ടി വൻ കൃഷിനാശം
cancel
camera_alt

 ഓടനാവട്ടം കളപ്പിലയിലെ കനാൽ പൊട്ടി ജലം സമീപത്തെ കൃഷിയിടത്തിലേക്കൊഴുകുന്നു

ഓ​യൂ​ർ :ഓയൂർ: ഓടനാവട്ടം കളപ്പിലയിൽകനാൽ പൊട്ടി വൻ കൃഷിനാശം. രണ്ട് ബൈക്കും ഓട്ടോയും ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി എട്ടോടെ കളപ്പിലവേട്ടക്കോട് നിരപ്പ് വിളയിലായിരുന്നു സംഭവം.കൊട്ടാരക്കര സദാനന്ദപുരത്തെ ഡിസ്ട്രിപൂട്രികനാൽ അടച്ചതാണ് കളപ്പിലയിലെ ഒഴുക്ക് കുറച്ചെങ്കിലും നിർത്താൻ കഴിഞ്ഞത്. കനാലിന്റെ 100 മീറ്റർ ഭാഗം തകർന്ന് വെള്ളം ഗതി മാറി സമീപത്തെ വയലിലേക്ക് വൻ ശക്തിയോടെ ഒഴുകുകയായിരുന്നു. സമീപത്തായി വീടുകൾ വിരളമായതിനാൽ വൻ ദുരന്തമൊഴിവായി.

കനാൽ വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏക്കറോളം കൃഷിഭാഗം വെള്ളത്തിലായി. നാലായിരത്തോളം വാഴകൾ പൂർണമായും നശിച്ചു. വിവരമറിഞ്ഞ് വെള്ളം കാണാൻ രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയവരുടെ വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു.സംഭവമറിഞ്ഞ് പൂയപ്പള്ളി പൊലീസെത്തി കനാലിന്റെ സമീപത്ത് നിന്നവരെ നിയന്ത്രിച്ച് നിർത്തി. ഈ കനാൽ വെള്ളം ഓയൂർ, കൊട്ടിയം ഭാഗത്തേക്ക് പോകുന്നതാണ്. നാശനഷ്ടത്തിന്റെ വ്യാപ്തിയും മറ്റും രാവിലെ മാത്രമേ അറിയാൻ കഴിയുകയുള്ളൂ.ചെന്നാപ്പാറ, കളപ്പില, നിരപ്പുവിള എന്നിവിടങ്ങളിലാണ് ജലം ഒഴുകി എത്തുന്നത്. ജനങ്ങളുടെ തിരക്ക് കാരണം പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsMalayalam NewsLatest News
News Summary - Canal bursts in Odanavattom Kalappila, causing extensive damage to crops
Next Story