Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

വോ​ട്ട​ര്‍മാ​രി​ലേ​ക്ക് 'ബു​ള്ള​റ്റ്' സ​ന്ദേ​ശം

text_fields
bookmark_border
bullet rally vote
cancel
camera_alt

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ​യും ജി​ല്ല ബു​ള്ള​റ്റ്​ (റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്) യൂ​സേ​ഴ്​​സ്​ ക്ല​ബി​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബു​ള്ള​റ്റ് റാ​ലി ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​ര്‍ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു

കൊ​ല്ലം: ഓ​രോ വോ​ട്ട​റെ​യും പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ന​ഗ​രം ചു​റ്റി ബു​ള്ള​റ്റ് റാ​ലി.

സ്വീ​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ബു​ള്ള​റ്റ് ബൈ​ക്ക് റാ​ലി​യു​ടെ മു​ന്‍നി​ര​യി​ല്‍ നേ​തൃ​ത്വം ന​ൽ​കാ​ൻ ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​റും അ​ണി​നി​ര​ന്നു.

'എ​െൻറ വോ​ട്ട് എ​െൻറ അ​വ​കാ​ശം, ഞാ​ന്‍ വോ​ട്ടു ചെ​യ്യും' എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​ല​ക്‌​ട​റേ​റ്റി​നു മു​ന്നി​ല്‍ ക​ല​ക്ട​ര്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ശ്രാ​മം, ക​ട​പ്പാ​ക്ക​ട വ​ഴി ചി​ന്ന​ക്ക​ട തി​രി​ഞ്ഞ് കൊ​ല്ലം ബീ​ച്ചി​ൽ അ​വ​സാ​നി​ച്ചു. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ​യും സ്വീ​പ്പി​െൻറ​യും കൊ​ല്ലം ജി​ല്ല ബു​ള്ള​റ്റ് (റോ​യ​ല്‍ എ​ന്‍ഫീ​ല്‍ഡ്) യൂ​സേ​ഴ്‌​സ് ക്ല​ബി​െൻറ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ റാ​ലി ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് സ​ന്ദേ​ശം ന​ല്‍കി ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന സ്വീ​പ്പി​െൻറ വോ​ട്ടു​വ​ണ്ടി​യും റാ​ലി​യെ അ​നു​ഗ​മി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ സി.​എ​സ്. അ​നി​ല്‍, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ജി​ത്ത് ജോ​യി, കൊ​ല്ലം ബു​ള്ള​റ്റ് യൂ​സേ​ഴ്‌​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ മാ​റ​പ്പാ​ട്ട് ജെ. ​ര​മേ​ശ്, സെ​ക്ര​ട്ട​റി ബു​ള്ള​റ്റ് മ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamsveepbullet rally
News Summary - bullet rally for voting awareness
Next Story