മത്സ്യബന്ധനത്തിനിടെ ബോട്ടിൽ അഗ്നിബാധ; തൊഴിലാളികളെ രക്ഷിച്ചു
text_fieldsകൊല്ലം: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ അഗ്നിബാധ. മത്സ്യത്തൊഴിലാളികളെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഒമ്പതുപേരാണ് ബോട്ടിലുണ്ടായിരുന്നത്. കാവനാട് സ്വദേശി സുജിെൻറ എൻ. ആൻറണി എന്ന ബോട്ടാണ് കത്തിയത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ അർത്തുങ്കൽ 17 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. ബോട്ടിെൻറ എൻജിൻ ഭാഗത്തുനിന്ന് അസാധാരണമായി പുകയുയരുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടെ പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ തൊഴിലാളികൾ കടലിലേക്കെറിഞ്ഞു. ബോട്ടിൽ തീ ആളിപ്പടരും മുമ്പേ തൊഴിലാളികളെത്തി ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

