Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​ അമ്മ...

കൊല്ലത്ത്​ അമ്മ ബി.ജെ.പി സ്​ഥാനാർഥി; മകൻ സി.പി.എം സ്​ഥാനാർഥി

text_fields
bookmark_border
കൊല്ലത്ത്​ അമ്മ ബി.ജെ.പി സ്​ഥാനാർഥി; മകൻ സി.പി.എം സ്​ഥാനാർഥി
cancel

അഞ്ചൽ: മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർണമായില്ലെങ്കിലും ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടിൽനിന്ന്​ സ്ഥാനാർഥികൾ. അതും അമ്മയും മകനും. പനച്ചവിള ഏഴാം വാർഡിലാണ് പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ ദേവരാജനെ ബി.ജെ.പിയും മകൻ ദിനുരാജനെ സി.പി.എമ്മും കച്ചകെട്ടിച്ചിരിക്കുന്നത്.

2015ൽ ഇവിടെ ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച സുധർമക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. സി.പി.എം പ്രതിനിധി വിജയിക്കുകയും ചെയ്തു. അതിനാലാണ് ജനറൽ മണ്ഡലമായിട്ടും ഇക്കുറിയും സുധർമയെത്തന്നെ ബി.ജെ.പി രംഗത്തിറക്കിയത്.

എന്നാൽ എൽ.ഡി.എഫ് പരമ്പരാഗത വോട്ടുകൾ ചോരാതിരിക്കാനും വിജയം ആവർത്തിക്കാനുമാണ് സി.പി.എം അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ദിനു.

Show Full Article
TAGS:Panchayat election BJP CPM Panachivila 
Next Story