Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
cancel
camera_alt

റ​ഷീ​ദ്

പ​ത്ത​നാ​പു​രം: റോ​ഡ​രി​കി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പ​ത്ത​നാ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ങ്കോ​ട് ഷെ​മി മ​ൻ​സി​ലി​ൽ റ​ഷീ​ദി​നെ​യാ​ണ് (37) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 11നാ​ണ് പ​ത്ത​നാ​പു​രം സീ​മ തി​യ​റ്റ​റി​ന് മു​ൻ​വ​ശ​ത്തു​നി​ന്ന് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബൈ​ക്ക് മോ​ഷ​ണം പോ​കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ബൈ​ക്ക് ഉ​ട​മ പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​ങ്കോ​ട് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത്, മോ​ഷ​ണം പോ​യ ബൈ​ക്ക് പൊ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ ബൈ​ക്ക് ഏ​റെ നേ​ര​ത്തി​നു​ശേ​ഷം റ​ഷീ​ദ് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ആ​ണ് റ​ഷീ​ദ് കു​റ്റം സ​മ്മ​തി​ച്ച​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bike theft arrested
Next Story