Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളിയിൽ വൻ...

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ്‌ വേട്ട; ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി

text_fields
bookmark_border
കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ്‌ വേട്ട; ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ഡം​ബ​ര കാ​റി​ൽ ക​റ​ങ്ങി​ ക​ഞ്ചാ​വും മാ​ര​ക ഇ​ന​ത്തി​ൽ​പെ​ട്ട ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ​യും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം കി​ട​ങ്ങ​യം ന​ടു​വി​ല മു​റി​യി​ൽ ക​ണ്ട​ത്തി​ൽ ത​റ​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (33), ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര തെ​ക്ക് മ​ണ്ണാ​ണി​ക്ക​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ് (23) എ​ന്നി​വ​രെ​യാ​ണ് ഒ​ന്നേ​കാ​ൽ കി​ലോ​ ക​ഞ്ചാ​വും ആ​റ് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്.

അ​ന്ത​ർ ജി​ല്ല മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ്​ ആ​ദ​ർ​ശും ഷാ​നും. പു​തു ത​ല​മു​റ ല​ഹ​രി പാ​ർ​ട്ടി​ക​ളി​ലും വി​രു​ന്നു​ക​ളി​ലും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന മാ​ര​ക ഇ​ന​ത്തി​ൽ​പെ​ട്ട മീ​തൈ​ൽ ഡ​യോ​ക്സി മെ​റ്റാ​പെ​ത്ത​ലി​ൻ എ​ന്ന ഇ​ന​ത്തി​ൽ​പെ​ട്ട മ​യ​ക്കു​മ​രു​ന്നു ബാം​ഗ്ലൂ​രി​ൽ നി​ന്നാ​ണ് ഇ​വ​ർ കൊ​ണ്ടു​വ​രു​ന്ന​ത്.

കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യാ​ണ് പ​തി​വ്. ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്ത് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ന് എ​ത്തു​ന്ന​താ​യി സി​റ്റി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പ്ര​മു​ഖ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ന്​ കൊ​ണ്ടു​വ​ന്ന​താ​ണി​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAKarunagappallicannabis
News Summary - Big cannabis hunt in Karunagapally
Next Story