സൗന്ദര്യവത്കരണം പേരിലൊതുങ്ങി; ചെടിച്ചട്ടികൾക്ക് പൊലീസ് സ്റ്റേഷനിൽ വിശ്രമം
text_fieldsഅഞ്ചൽ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കുന്ന നഗരസൗന്ദര്യവത്കരണത്തിന് വാങ്ങിയ ചെടിച്ചട്ടികളും ചെടികളും മാസങ്ങളായി പൊലീസ് സ്റ്റേഷന്റെ വളപ്പിൽ കാടുമൂടി നശിക്കുന്നു. ചെടികൾ മിക്കതും ഇതിനകം കരിഞ്ഞുണങ്ങി.
അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാർഡുകളിലേക്കുമായി 50,000 രൂപ ചെലവഴിച്ച് വാങ്ങിയ 400ഓളം ചെടിയും ചെടിച്ചട്ടികളുമാണ് പൊലീസ് സ്റ്റേഷൻവളപ്പിൽ തകർന്ന വാഹനങ്ങൾക്കിടയിൽ കിടക്കുന്നത്. പദ്ധതിയുടെ ഭാഗമായി അഞ്ചൽ ആർ.ഒ ജങ്ഷനിൽ ഫുട്പാത്തിനോട് ചേർന്നുള്ള കൈവരികളിൽ സ്ഥാപിച്ച ചെടിച്ചട്ടികളിലെ ചെടികൾ മിക്കതും പരിചരണമില്ലാതെ കരിഞ്ഞതായും നാട്ടുകാർ പറയുന്നു.
എന്നാൽ, സർക്കാറിന്റെ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണെന്നും രണ്ടുലക്ഷത്തോളം രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നതെന്നും 15 ദിവസത്തിനുള്ളിൽ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

