വേഗമില്ലാതെ ആയൂർ-അഞ്ചൽ പാത നവീകരണം; അപകട മരണങ്ങൾ വർധിക്കുന്നു
text_fieldsഅഞ്ചൽ-ആയൂർ പാതയിൽ
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽപെട്ട യാത്രാ ബസും ബൈക്കും. ബൈക് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
അഞ്ചൽ: പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായ അഞ്ചൽ- ആയൂർ പാതയുടെ ആദ്യഘട്ട നിർമാണംപോലും പൂർത്തിയായില്ലെന്ന് ആക്ഷേപം. പാതയിലുടനീളം ടാറിങ് ഇളക്കിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസമാണ്. മിക്കയിടത്തെയും കലുങ്ക് പണി പൂർത്തിയാകാത്തതിനാൽ വാഹനങ്ങളെ പാതയുടെ ഒരു ഭാഗത്തുകൂടി മാത്രമാണ് കടത്തിവിടുന്നത്.
റോഡ് പണി അനന്തമായി നീളുന്നതിനാൽ വാഹനാപകടങ്ങൾ വർധിക്കുകയാണ്. ഇതിനോടകം അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. സന്ധ്യ കഴിഞ്ഞാൽ റോഡിൽ മതിയായ വെളിച്ചമില്ലാത്തത് ഏറെ അപകടങ്ങൾക്ക് കാരണമാകുന്നു.
നിർമാണം ഏറക്കുറെ പൂർത്തിയായ ഭാഗങ്ങളിലെങ്കിലും ടാറിങ് നടത്തിയാൽ കുറേ അപകടങ്ങൾ ഒഴിവാക്കാനും സമയനഷ്ടം പരിഹരിക്കാനും കഴിയുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

