പിറകോട്ട് ഉരുണ്ട ഓട്ടോ സ്കൂട്ടറിൽ തട്ടി; യാത്രികന് പരിക്ക്
text_fieldsഉരുണ്ടുവന്ന ഓട്ടോ സൂകൂട്ടറിൽ ഇടിച്ച നിലയിൽ
ശാസ്താംകോട്ട: പിറകോട്ട് ഉരുണ്ടുവന്ന ഓട്ടോ തട്ടി സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഇടവനശ്ശേരി കിഴക്കേ പുതുവീട്ടിൽ രാധാകൃഷ്ണപിള്ളക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് മൈനാഗപ്പള്ളി എസ്.ബി.ഐക്ക് മുന്നിലാണ് സംഭവം.
മൈനാഗപ്പള്ളി സ്വദേശിയായ ഓട്ടോക്കാരൻ മൈനാഗപ്പള്ളി സ്വദേശികളായ ഭാര്യയേയും ഭർത്താവിനേയും കൊണ്ട് ബാങ്കിലേക്ക് ഓട്ടം വന്നതായിരുന്നു. ഭർത്താവ് ബാങ്കിനുള്ളിലേക്ക് പോവുകയും ഭാര്യ ഓട്ടോയിൽ തന്നെ ഇരിക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു.
ഈ സമയം രാധാകൃഷ്ണപിള്ള സ്കൂട്ടറിൽ മൈനാഗപ്പള്ളി ഭാഗത്തേക്ക് പോകവെ ഓട്ടോ പിറകോട്ട് ഉരുണ്ട് സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. കാലിനും കൈയ്ക്കും പരിക്കേറ്റ രാധാകൃഷണപിള്ളയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

