കെ.എസ്.ആർ.ടി.സി ബസിൽ മോഷണശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsഉഷ
കൊല്ലം: ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽനിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ സ്ത്രീയെ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂർ, മാരിയമ്മ കോവിലിന് സമീപം ഉഷയെയാണ് (34) കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് ഉച്ചക്ക് ചാത്തന്നൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. ചാത്തന്നൂർ സ്വദേശിയായ നൂർജഹാൻ ചിന്നക്കട ബസ് സ്റ്റാൻഡിൽ ഇറങ്ങവേ ബാഗിൽനിന്ന് ഇവർ പണം മോഷ്ടിക്കാനായി ശ്രമിക്കുകയും വീട്ടമ്മ തന്നെ കൈയോടെ പിടികൂടുകയുമായിരുന്നു.
തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

