Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ പ്രണയിച്ചതിന്...

യുവതിയെ പ്രണയിച്ചതിന് വധശ്രമം; പ്രതിക്ക് 14 വർഷം തടവ്

text_fields
bookmark_border
യുവതിയെ പ്രണയിച്ചതിന് വധശ്രമം; പ്രതിക്ക് 14 വർഷം തടവ്
cancel

കൊ​ല്ലം: ബ​ന്ധു​വാ​യ യു​വ​തി​യു​മാ​യി പ്ര​ണ​യി​ച്ച​തി​െൻറ പേ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം​പ്ര​തി​ക്ക് 14 വ​ർ​ഷ​വും പ​ത്ത് മാ​സ​വും ത​ട​വ് ശി​ക്ഷ. 31,500 രൂ​പ പി​ഴ. പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ 11 മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പാ​രി​പ്പ​ള്ളി വി​ല്ലേ​ജി​ൽ ക​രി​മ്പ​ല്ലൂ​ർ ചേ​രി​യി​ൽ, പ​ത്മ നി​വാ​സി​ൽ പ്ര​വീ​ണി​നെ​യാ​ണ് (50) കൊ​ല്ലം അ​ഡീ​ഷ​ന​ൽ അ​സി. സെ​ഷ​ൻ​സ്​ ജ​ഡ്ജ് എ. ​സ​മീ​ർ ശി​ക്ഷി​ച്ച​ത്.


2010 ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടാം പ്ര​തി​യു​ടെ മ​ക​ളു​മാ​യി സ്​​നേ​ഹ​ത്തി​ലാ​യി​രു​ന്ന പാ​രി​പ്പ​ള്ളി ക​രി​മ്പാ​ലൂ​ർ സാ​ഗ​ര​യി​ൽ ഷാ​ജി​യെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ഷാ​ജി​യു​ടെ അ​ച്ഛ​ൻ സോ​മ​നെ​യും അ​മ്മ സ​ര​ള​യെ​യും ഗ​ർ​ഭി​ണി​യാ​യ സ​ഹോ​ദ​രി സി​ന്ധു​വി​നെ​യും ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്നാം​പ്ര​തി പ്ര​വീ​ണി​നൊ​പ്പം ക​രി​മ്പാ​ലൂ​ർ ബി​നു നി​വാ​സി​ൽ ബാ​ബു, സ​ര​സ്വ​തി മ​ന്ദി​ര​ത്തി​ൽ കൊ​ച്ചു​ബേ​ബി എ​ന്ന ബാ​ബു​രാ​ജ്, സ​ഹോ​ദ​ര​ൻ വ​ലി​യ ബേ​ബി എ​ന്നു​വി​ളി​ക്കു​ന്ന സു​ധീ​ർ, എം.​എ​സ്. സ​ദ​ന​ത്തി​ൽ മ​ധു​സൂ​ദ​ന​ൻ പി​ള്ള എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

ര​ണ്ടാം​പ്ര​തി ബാ​ബു, മൂ​ന്നാം​പ്ര​തി ബാ​ബു​രാ​ജ്, നാ​ലാം​പ്ര​തി സു​ധീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ കേ​സ്​ പ്ര​ത്യേ​ക വി​ചാ​ര​ണ​ക്കാ​യി ഉ​ത്ത​ര​വി​ട്ടു. പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്​​പെ​ക്ട​റാ​യി​രു​ന്ന എ​ൻ. ഗി​രീ​ഷാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. േപ്രാ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ട്ട​ർ​മാ​രാ​യ വി. ​വി​നോ​ദ്, എ. ​നി​യാ​സ്, എ​സ്. ശാ​ലി​നി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptmurder attemptkerala newskerala newsKollam News
News Summary - Attempted murder for falling in love with woman Defendant sentenced to 14 years in prison-kerala news
Next Story