വധശ്രമം: പ്രതിക്ക് നാലുവർഷം കഠിന തടവ്
text_fieldsകൊല്ലം: വധശ്രമക്കേസിൽ യുവാവിന് നാലു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. 2017 ഫെബ്രുവരി 10ന് മുൻവൈരാഗ്യത്തിന്റെ പേരിൽ ഐശ്വര്യാനഗറിൽ ഹരീഷ് ഭവനിൽ രാധാകൃഷ്ണൻ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായിരുന്ന പ്രതി കുഴിയംതെക്ക് രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.
കൊല്ലം-അഞ്ച് അഡീഷനൽ സെഷൻസ് ജഡ്ജി പ്രസന്ന ഗോപനാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്തപക്ഷം നാലു മാസം കൂടി തടവും പിഴ അടച്ചാൽ തുക പരിക്കേറ്റ രാധാകൃഷ്ണന് നൽകാനും ഉത്തരവിൽ പറയുന്നു. കുണ്ടറ എസ്.ഐ ആയിരുന്ന എം.വി. അരുൺദേവ് രജിസ്റ്റർ ചെയ്ത കേസിൽ കുണ്ടറ ഇൻസ്പെക്ടർ ആയിരുന്ന ജയകൃഷ്ണനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പാലത്തറ വിനു കരുണാകരൻ, അഡ്വ. ജീവ കെ. തങ്കം, അഡ്വ. രേഷ് രാജ്, അഡ്വ. പൂജാ രാജേന്ദ്രൻ, അഡ്വ. ജൂബി തമ്പാൻ എന്നിവർ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

