കൊലപാതക ശ്രമം: പ്രതി പിടിയിൽ
text_fieldsഅനസ്
ഇരവിപുരം: മുൻ വിരോധം നിമിത്തം യുവാവിനെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി ഇരവിപുരം പൊലീസിന്റെ പിടിയിലായി.
പുന്തലത്താഴം പഞ്ചായത്ത് വയലിൽ വീട്ടിൽ അനസ് (30) ആണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. പണ്ടകശാല ആഷിഖ് മൻസിലിൽ ഇഷാഖ്, സുഹൃത്തുക്കളായ ഷംനാദ്, അനീസ് എന്നിവരെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമി സംഘത്തിലെ ചിലർ ഉൾപ്പെട്ട ലഹരി മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറിയെന്ന വിരോധത്തിലായിരുന്നു ആക്രമണം.
ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സി.പി.ഒമാരായ സുമേഷ്, സബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

