യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ഇരവിപുരം: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. വെട്ടിലത്താഴം, ഞാറുവിള പടിഞ്ഞാറ്റതിൽ അനു (28), വാളത്തുംഗൽ ഒട്ടതിൽ തെക്കതിൽ സനോഫർ (37), വടക്കേവിള റഫീക്ക് മൻസിലിൽ ഷഫീക്ക് (46) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ കല്ലുംതാഴം സ്വദേശിയായ സുകേഷും സുഹൃത്തായ അനിൽകുമാറും സഞ്ചരിച്ച ബൈക്ക് സനോഫറിന്റെ ദേഹത്ത് തട്ടാനിടയായി. തുടർന്ന്, അനിൽകുമാറും സനോഫറും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന്, സനോഫർ കൂട്ടുപ്രതികളെ വിളിച്ചുവരുത്തി അനിൽകുമാറിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
മർദനമേറ്റ് തറയിൽ വീണ അനിൽകുമാറിനെ പ്രതികൾ തലയിലും ദേഹത്തും ചവിട്ടിപ്പരിക്കേൽപിച്ചു. ആക്രമണത്തിൽ അനിൽകുമാറിന്റെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു.
ഇരവിപുരം പൊലീസ് സ്റ്റേഷനിൽ സുഹൃത്തായ സുകേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. അനിൽകുമാറിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, സക്കീർ, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

