ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ
text_fieldsകണ്ണനല്ലൂർ: ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. കൊല്ലം, മീനാട് താഴം വടക്ക് ചേരിയിൽ അനു മൻസിലിൽ അമൽഷാ (27- ഫൈസി) ആണ് പൊലീസ് പിടിയിലായത്. ഇയാളുൾപ്പെട്ട സംഘം സ്ഥലത്ത് മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും നടത്തുന്നതിനെക്കുറിച്ച് സ്ഥലത്തെ വാർഡ് മെംബറോടൊപ്പം ചേർന്ന് ചോദ്യം ചെയ്ത യുവാവിനെയാണ് അതിക്രൂരമായി ആക്രമിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന മാമ്പള്ളിക്കുന്നം സ്വദേശിയായ രഞ്ജിത്തിനെയാണ് ആക്രമിച്ചത്. ഇയാൾ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘത്തിലെ പ്രധാനിയും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമാണ് പിടിയിലായ അമൽഷാ. ഇയാളെ ചാത്തന്നൂരുള്ള ഒളി സങ്കേതത്തിൽനിന്ന് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശാ വി രേഖ, ബൈജു, എ.എസ്.ഐ അനിൽകുമാർ സി.പി.ഒമാരായ ആന്റണി, ദിനേഷ്, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

