Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമദ്യപാനം തടഞ്ഞതിലുള്ള...

മദ്യപാനം തടഞ്ഞതിലുള്ള വിരോധം; രണ്ടുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

text_fields
bookmark_border
kerala police
cancel

കൊ​ല്ലം: മ​ദ്യ​പാ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച വി​രോ​ധ​ത്തി​ല്‍ യു​വാ​വി​നേ​യും സു​ഹൃ​ത്തി​നേ​യും കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പ​ര​വൂ​ര്‍ കൂ​ന​യി​ല്‍ സ്നേ​ഹാ​ല​യം വീ​ട്ടി​ല്‍ സു​ജി​ത്ത്(36) ആ​ണ് പ​ര​വൂ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൂ​ത​ക്കു​ളം അ​ജ​യ് നി​വാ​സി​ല്‍ ആ​ദ​ര്‍ശി​നേ​യും സു​ഹൃ​ത്ത് സു​നീ​തി​നേ​യും ആ​ണ് ഇ​യാ​ള്‍ കു​ത്തി പ​രി​ക്കേ​ല്‍പി​ച്ച​ത്.

പ​ര​വൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ​ര്‍ശി​ന്‍റെ പി​താ​വ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി റൂ​മി​ന് സ​മീ​പം ആ​ദ​ര്‍ശി​ന്‍റെ പി​താ​വും സു​ജി​ത്തും ചേ​ര്‍ന്ന് മ​ദ്യ​പി​ച്ചു. ഇ​ത് മ​ക​നും സു​ഹൃ​ത്തും ചേ​ര്‍ന്ന് ചോ​ദ്യം ചെ​യ്യു​ക​യും ഇ​വ​രെ ത​ട​യാ​നും ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അ​സ​ഭ്യം വി​ളി​ച്ചു ആ​ദ​ര്‍ശി​ന്‍റെ മു​ഖ​ത്തി​ടി​ച്ച പ്ര​തി കൈ​യി​ല്‍ ക​രു​തി​യ ക​ത്തി കൊ​ണ്ട് നെ​ഞ്ചി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍പി​ച്ചു. ത​ട​യാ​ന്‍ ശ്ര​മി​ച്ച സു​നീ​തി​നേ​യും കു​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ​ര​വൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ നി​തി​ന്‍ ന​ള​ന്‍, എ.​എ​സ്.​ഐ മാ​രാ​യ ര​മേ​ശ​ന്‍, അ​ജ​യ​ന്‍ എ​സ്.​സി.​പി.​ഒ റ​ലേ​ഷ് ബാ​ബു, സി.​പി.​ഒ ജ​യേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conflictattempt to killarrest
News Summary - attempt to kill due to conflict-accused arrested
Next Story