Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലക്ടറുടെ പേരിലും പണം തട്ടിപ്പ് ശ്രമം
text_fieldsbookmark_border
കൊല്ലം: വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് കലക്ടർ എൻ. ദേവീദാസിന്റെ പേരിലും സന്ദേശം. പള്ളിമൺ വില്ലേജ് ഓഫിസർക്കാണ് സന്ദേശം ലഭിച്ചത്. അടിയന്തര യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് ഫോൺ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്ത് നൽകണം എന്ന ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
വിവരം അറിഞ്ഞ കലക്ടർ സിറ്റി പൊലീസ് കമീഷണറെ അറിയിച്ചു. സൈബർ കുറ്റവാളികൾ സജീവമാണെന്നും എല്ലാ വിഭാഗം ജനങ്ങളും തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പാലിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
Next Story

