ബസ് യാത്രികയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം: സഹോദരികൾ പിടിയിൽ
text_fieldsദിവ്യ, അനു
കണ്ണനല്ലൂർ: കൊല്ലം-കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യവേ മുട്ടയ്ക്കാവ് സ്വദേശിനിയായ മധ്യവയസ്കയുടെ കഴുത്തിൽകിടന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച സഹോദരികളായ തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലത്തുനിന്ന് കുളത്തൂപ്പുഴക്ക് പോകുന്ന വേണാട് ബസിൽ മുട്ടയ്ക്കാവിൽ നിന്നുകയറി വെളിച്ചിക്കാലയെത്തിയപ്പോൾ മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്ക എതിർത്ത് ബഹളം െവച്ച് യാത്രക്കാരുടെ സഹായത്തോടെ യുവതികളെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ അമ്മൻകോവിൽ എസക്കി വീട്ടുനമ്പർ 13ൽ അനു (29), സഹോദരി ദിവ്യ (28) എന്നിവരാണ് പിടിയിലായത്.
യുവതികൾ മുമ്പും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കേസുകളിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിട്ടുള്ളവരാണ്. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, എസ്.ഐ സജീവ്, സി.പി.ഒ ജിസ, സുധ ലാലുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

