Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുൻവിരോധത്തിൽ...

മുൻവിരോധത്തിൽ ആക്രമണം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
മുൻവിരോധത്തിൽ ആക്രമണം; പ്രതി അറസ്റ്റിൽ
cancel
camera_alt

അ​നു​പ്ര​സാ​ദ്

തെ​ക്കും​ഭാ​ഗം: മു​ൻ​വി​രോ​ധം നി​മി​ത്തം അ​റു​പ​തു​കാ​ര​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. തെ​ക്കും​ഭാ​ഗം, വ​ട​ക്കും​ഭാ​ഗം മ​നു​ഭ​വ​നം വീ​ട്ടി​ൽ സോ​നു എ​ന്നു​വി​ളി​ക്കു​ന്ന അ​നു​പ്ര​സാ​ദ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി​യാ​യ വി​ല്യം​സി​നെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ന​ട​ക്കാ​വ് ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​വെ​ച്ച്, പ്ര​തി​യാ​യ അ​നു​പ്ര​സാ​ദ് വ​ലി​ച്ചെ​റി​ഞ്ഞ കു​പ്പി​വെ​ള്ളം വി​ല്യം​സി​ന്‍റെ ദേ​ഹ​ത്ത് വീ​ണ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ, അ​നു​പ്ര​സാ​ദ് വെ​ട്ടു​ക​ത്തി കൊ​ണ്ട് വി​ല്യം​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ. നി​യാ​സ്, എ​സ്.​ഐ പ്ര​ദീ​പ്, എ​സ്.​സി.​പി.​ഒ. മ​ണി​ക്ക​ണ്ഠ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamlocalnewsCrime
Next Story