ക്രിസ്മസ് ആഘോഷ രാവിൽ ആക്രമണം; അഞ്ച് പ്രതികൾ പിടിയിൽ
text_fieldsഅറസ്റ്റിലായ രാജൻ, ദിലീപ്, ഷാനു, അരുൺ, അൻസിൽ
കൊല്ലം: മാരകായുധങ്ങളുമായി ക്രിസ്മസ് രാത്രി ഏറ്റുമുട്ടിയ സംഘത്തിലെ അഞ്ച് പ്രതികളെ പള്ളിത്തോട്ടം പൊലീസ് പിടികൂടി. തൃക്കടവൂർ കുരീപ്പുഴ കാട്ടുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അരുൺ (30), തൃക്കടവൂർ കുരീപ്പുഴ ചിറക്കരോട്ട് വീട്ടിൽ അൻസിൽ (29), കൊല്ലം വാടി പന്തൽവീട് പുരയിടത്തിൽ രാജൻ (33), കൊല്ലം പള്ളിത്തോട്ടത്ത് ക്യു.എസ്.എസ് കോളനിയിൽ ദിലീപ് (27), പള്ളിത്തോട്ടത്ത് കൗമുദി നഗർ 48 ലൗലാൻഡിൽ ഷാനു (27) എന്നിവരാണ് പിടിയിലായത്.
ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പള്ളിത്തോട്ടം ഗലീലിയോ ഫുട്ബാൾ ഗ്രൗണ്ടിൽവെച്ച് മുൻ വിരോധം കാരണം ഇവർ പരസ്പരം ആക്രമണം നടത്തുകയായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇരുസംഘത്തിലുമുള്ളവർക്ക് പരിക്കേറ്റു.
അറസ്റ്റിലായ പ്രതികൾ മുൻകാലങ്ങളിലും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ആക്രമണത്തിൽ പങ്കെടുത്ത മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് പള്ളിത്തോട്ടം പൊലീസ് അറിയിച്ചു.
കൊല്ലം എ.സി.പി എ. അഭിലാഷിന്റെ നിർദേശാനുസരണം പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ സ്റ്റെപ്റ്റോജോൺ, എസ്.സി.പി.ഒ ഷാനവാസ്, സി.പി.ഒ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

