കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവിെൻറ വീടിന് നേരെ ആക്രമണം; ബൈക്കിന് തീയിട്ടു
text_fieldsഇരവിപുരം (കൊല്ലം): കിളികൊല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവിെൻറ വീടിന് നേരേ ആക്രമണം. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അയത്തിൽ അനുഗ്രഹാനഗർ 228 ഇടതുണ്ടിൽ വീട്ടിൽ ഷഫീക്ക് കിളികൊല്ലൂരിെൻറ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ അക്രമികൾ വീടിന് നേരെ ആക്രമണം നടത്തുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീയണക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. വെഞ്ഞാറംമൂട്ടിലെ ഇരട്ട കൊലപാതകത്തിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫിസുകൾക്കും, കൊടിമരങ്ങൾക്കും നേരേ വ്യാപക അക്രമണം നടന്നുവരികയാണ്.

