Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡി.സി.സി ഓഫിസിന്​ നേരെ...

ഡി.സി.സി ഓഫിസിന്​ നേരെ കല്ലേറ്; ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഡി.സി.സി ഓഫിസിന്​ നേരെ കല്ലേറ്; ആറുപേർ അറസ്​റ്റിൽ
cancel
camera_alt

കൊ​ല്ലം ഡി.​സി.​സി ഓ​ഫി​സി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ്​ ന​ട​ത്തി​യ മാ​ർ​ച്ച്​ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ല്ലം: ഡി.​സി.​സി ഓ​ഫി​സി​ന്​ നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​​ലെ സെ​ക്യൂ​രി​റ്റി കാ​ബിെൻറ ചി​ല്ല് ത​ക​ർ​ന്നു. തി​രു​വോ​ണ​ദി​വ​സം വൈ​കു​ന്നേ​രം 3.30ഓ​ടെ​യാ​ണ് സം​ഭ​വം.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി.​സി.​സി ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. മ​തി​ൽ​ചാ​ടി ഡി.​സി.​സി കോ​മ്പൗ​ണ്ടി​ൽ ക​ട​ന്ന​വ​രാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു​കൃ​ഷ്ണ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ ആ​റ് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ ഈ​സ്​​റ്റ്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ മ​ജു​ൻ​രാ​ജ്, അ​ഭി​ലാ​ഷ് പ്ര​സാ​ദ്, മ​നു എ​സ്. ദാ​സ്, മു​ഹ​മ്മ​ദ് ബി​ലാ​ൽ, സ​ജീ​ർ, ഷ​മീ​ർ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സി.​പി.​എം പാ​ർ​ട്ടി ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​പ്ര​ക​ട​നം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു​കൃ​ഷ്ണ, മോ​ഹ​ൻ ശ​ങ്ക​ർ, കെ. ​സു​രേ​ഷ് ബാ​ബു, റാം ​മോ​ഹ​ൻ, എ​സ്. വി​പി​ന​ച​ന്ദ്ര​ൻ, സൂ​ര​ജ് ര​വി, സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി, ജി. ​ജ​യ​പ്ര​കാ​ശ്, വാ​ള​ത്തും​ഗ​ൽ രാ​ജ​ഗോ​പാ​ൽ, അ​ൻ​സാ​ർ അ​സീ​സ്, കൃ​ഷ്ണ​വേ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkollamDCC office
Next Story