Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലെവൽ ക്രോസില്‍ ടോറസ്...

ലെവൽ ക്രോസില്‍ ടോറസ് ലോറി ഇടിച്ചുകയറി; െട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു, വന്‍ അപകടം ഒഴിവായി

text_fields
bookmark_border
ലെവൽ ക്രോസില്‍ ടോറസ് ലോറി ഇടിച്ചുകയറി; െട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു, വന്‍ അപകടം ഒഴിവായി
cancel
camera_alt

പ്രതീകാത്മക ചിത്രം

ഓ​ച്ചി​റ: റെ​യി​ല്‍വേ ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നി​ടെ ടോ​റ​സ് ലോ​റി ഗേ​റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; റെ​യി​ല്‍വേ ഗേ​റ്റി​െൻറ ഒ​രു ഭാ​ഗം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു. വൈ​ദ്യു​തി ലൈ​ൻ ഷോ​ട്ടാ​യ​തി​നെ തു​ട​ര്‍ന്ന് സ​മീ​പ​ത്താ​കെ തീ​പ​ട​ര്‍ന്നു. വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി വീ​ഴാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ വ​വ്വാ​ക്കാ​വ് പാ​വു​മ്പാ​റോ​ഡി​ലെ വ​വ്വാ​ക്കാ​വ് റെ​യി​ല്‍വേ ഗേ​റ്റി​ലാ​ണ് സം​ഭ​വം.

ഗേ​റ്റ് തു​റ​ന്ന​യു​ട​ന്‍ കി​ഴ​ക്കു​ഭാ​ഗ​ത്തു​നി​ന്ന്​ വ​വ്വാ​ക്കാ​വ് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ടോ​റ​സ് ലോ​റി ബൈ​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് വെ​ട്ടി​ത്തി​രി​ച്ച​തി​നെ തു​ട​ര്‍ന്ന് റെ​യി​ല്‍വേ​ഗേ​റ്റി​ലും ഇ​രു​മ്പു തൂ​ണി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റെ​യി​ല്‍വേ ഗേ​റ്റ് മ​റി​ഞ്ഞ് വൈ​ദ്യു​തി ക​മ്പി​ക്ക്​ മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗാ​താ​ഗ​തം അ​ധി​കൃ​ത​ര്‍ താ​ൽ​ക്കാ​ലി​ക​മാ​യി​നി​ര്‍ത്തി​വെ​ച്ചു. കാ​യ​കു​ള​ത്തു​നി​ന്ന്​ വൈ​ദ്യു​തി​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി രാ​ത്രി ഏ​റെ വൈ​കി​യാ​ണ്‌ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.

ആ​യൂ​രി​ല്‍നി​ന്നു​വ​ന്ന ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. റെ​യി​ല്‍വേ സം​ര​ക്ഷ​ണ​സേ​ന, ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി ​െപാ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crashedlevel crossingtorus lorry
News Summary - At the level crossing the torus lorry crashed
Next Story