Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട ഒരുക്കം പൂർണം

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട ഒരുക്കം പൂർണം
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പ്​ നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ ക​ല​ക്ട​ർ എ​ൻ. ദേ​വി​ദാ​സ്​ സം​സാ​രി​ക്കു​ന്നു

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഉദ്യോഗസ്ഥതലത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ കാര്യക്ഷമമായി നടത്തുന്നതിനുള്ള ആദ്യഘട്ട ഒരുക്കം പൂർണമായി. കുറ്റമറ്റ നിലയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒന്നാംഘട്ട ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി. നിയോഗിക്കപ്പെട്ട നോഡല്‍ ഓഫിസര്‍മാരുടെ ആദ്യയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു കലക്ടർ. നിശ്ചിതദിവസങ്ങള്‍ക്കുള്ളില്‍ കൃത്യതയോടെ പ്രവര്‍ത്തനങ്ങൾ നടത്താൻ നിര്‍ദേശംനല്‍കി.

ചുരുങ്ങിയസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ സമയബന്ധിതമായി നിര്‍വഹിക്കണം. സുതാര്യവും സുസജ്ജവുമായ നടപടിക്രമങ്ങളാണ് കൈക്കൊള്ളേണ്ടത്. പരമാവധിപേരെ വോട്ടുചെയ്യിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ക്ക് പ്രത്യേകശ്രദ്ധ പതിപ്പിക്കണം. രാജ്യാന്തര നിലവാരത്തിലുള്ള ബൂത്ത് സജ്ജീകരിക്കുന്നത് മുതല്‍ ഭിന്നശേഷിക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കെല്ലാം സുഗമമായി വോട്ടുരേഖപ്പെടുത്തുന്നതിനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. തെറ്റിദ്ധാരണജനകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.

മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. മാധ്യമനിരീക്ഷണത്തില്‍ സാമൂഹികമാധ്യമങ്ങളുടെ ഇടപെടലുകളും നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള പ്രചാരണവും കര്‍ശനനിരീക്ഷണത്തിന് വിധേയമാക്കും. പരിസ്ഥിതിസൗഹൃദ തെരഞ്ഞടുപ്പായിരിക്കും ഇത്തവണത്തേതും. വിവിധ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായി 21 നോഡല്‍ ഓഫിസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എ.ഡി.എം ടി.കെ. വിനീത്, സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുധീഷ്, നോഡല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

അതിർത്തിയിൽ പരിശോധന ആരംഭിച്ചു

പുനലൂർ: കേരളത്തിലും തമിഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് അതിർത്തിയിൽ പരിശോധന ആരംഭിച്ചു. തമിഴ്നാട്-കേരള അതിർത്തിയായ പുളിയറ, മേക്കര എന്നിവിടങ്ങളിൽ തമിഴ്നാട് പൊലീസും അർധസൈനിക വിഭാഗവും സംയുക്തമായാണ് തീവ്ര പരിശോധന നടത്തുന്നത്. അനധികൃതമായി പണം, നിരോധിത ലഹരി ഉൽപന്നങ്ങൾ, സ്പോടക വസ്തുക്കൾ തുടങ്ങിയവ ഇരുഭാഗത്തേക്കും കടത്തുന്നത് തടയുകയാണ് ലക്ഷ്യം. ഏപ്രിൽ 23ന് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അവിടെയും പ്രാബല്യത്തിലായി. തെങ്കാശി ജില്ലയോട് ചേർന്നുള്ള കേരളത്തിൽ ഏപ്രിൽ ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുന്നതും കണക്കിലെടുത്താണ് കർശനമായ വാഹന പരിശോധനയും നിരീക്ഷണവും നടത്തുന്നത്.

പോസ്റ്ററുകളും ലഘുലേഖകളും ചട്ടപ്രകാരം മാത്രം -കലക്ടര്‍

കൊ​ല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ച്ച​ടി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളും ല​ഘു​ലേ​ഖ​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​പ്ര​കാ​രം മാ​ത്ര​മാ​ക​ണ​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ക​ല​ക്ട​ര്‍ എ​ൻ. ദേ​വി​ദാ​സ്. പ്രി​ന്റ​ര്‍മാ​രു​ടെ​യും പ്ര​സാ​ധ​ക​രു​ടേ​യും പേ​രും വി​ലാ​സ​വും നി​ര്‍ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ച്ച​ടി​ക്കു​ന്ന​വ​ര്‍ പ്ര​സാ​ധ​ക​നെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള വി​വ​രം/​രേ​ഖ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​ർ​ദേ​ശി​ച്ച രീ​തി​യി​ല്‍ കൈ​പ്പ​റ്റ​ണം, ഒ​രു പ​ക​ര്‍പ്പും, അ​ച്ച​ടി​ച്ച ല​ഘു​ലേ​ഖ/​പോ​സ്റ്റ​റു​ക​ളു​ടെ നാ​ല് പ​ക​ര്‍പ്പു​ക​ളും, അ​ച്ച​ടി​ച്ച പ​ക​ര്‍പ്പു​ക​ളു​ടെ എ​ണ്ണ​വും പ്ര​സാ​ധ​ക​രി​ല്‍ നി​ന്ന് ഈ​ടാ​ക്കി​യ അ​ച്ച​ടി​നി​ര​ക്കു​ക​ളും നി​ര്‍ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള പ്ര​സ്താ​വ​ന​യും ക​ല​ക്ട​ര്‍ക്ക് എ.​ഡി.​എം മു​ഖാ​ന്ത​രം സ​മ​ര്‍പ്പി​ക്ക​ണം. അ​ച്ച​ടി പൂ​ര്‍ത്തി​യാ​യാ​ലു​ട​ന്‍ നി​ര്‍വ​ഹി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശം.

വോട്ടര്‍മാരെയെല്ലാം ബൂത്തിലേക്കെത്തിക്കുക ലക്ഷ്യം’

കൊ​ല്ലം: പ​ര​മാ​വ​ധി വോ​ട്ട​ര്‍മാ​രെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്കെ​ത്തി​ച്ച് ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്‍ഗ​ണ​ന ന​ല്‍കി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ സ​മ്മ​തി​ദാ​ന അ​വ​കാ​ശ​വി​നി​യോ​ഗം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. സ്വീ​പ് (സി​സ്റ്റ​മ​റ്റി​ക് വോ​ട്ട​ഴ്‌​സ് എ​ജു​ക്കേ​ഷ​ന്‍ ആ​ൻ​ഡ്​ ഇ​ല​ക്ട്ര​ല്‍ പാ​ര്‍ട്ടി​സി​പ്പേ​ഷ​ന്‍) വി​നി​യോ​ഗി​ച്ചാ​കും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍. യു​വ​ത​യെ വോ​ട്ടു​ചെ​യ്യാ​ന്‍ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

ജി​ല്ല​യി​ലെ കോ​ള​ജു​ക​ള്‍ ഇ​ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചാ​കും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. കാ​ലി​ക ഉ​ള്ള​ട​ക്ക​ങ്ങ​ളി​ലൂ​ടെ യു​വ​ത​യെ ആ​ക​ര്‍ഷി​ക്കും​വി​ധ​മു​ള്ള പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. സ​ബ്ക​ല​ക്ട​ര്‍ അ​ഖി​ല്‍ വി. ​മേ​നോ​നാ​ണ് സ്വീ​പി​ന്റെ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍. സ്വീ​പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ മാ​ര്‍ഗ​രേ​ഖ ക​ല​ക്ട​റു​ടെ​യും വി​വി​ധ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ സ​ബ് ക​ല​ക്ട​ര്‍ ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ​ല്‍. ഹേ​മ​ന്ത് കു​മാ​റി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam districtDistrict CollectorKerala Assembly Election 2026
News Summary - Assembly elections; Preparations for the first phase are complete
Next Story