Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പോ​രാ​ട്ടം പൊ​ടി​പാ​റു​ന്നു

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പോ​രാ​ട്ടം പൊ​ടി​പാ​റു​ന്നു
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ മൂ​ന്നു മു​ന്ന​ണി​ക​ളും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. പ​ര​സ്യ​പ്ര​ചാ​ര​ണം നാ​ളെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള എം.​എ​ൽ.​എ സി.​ആ​ർ. മ​ഹേ​ഷ് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന്‍റെ സീ​റ്റ് ഇ​ത്ത​വ​ണ എം.​എ​സ്. താ​ര തി​രി​കെ പി​ടി​ക്കു​മെ​ന്ന പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. എ​ന്നാ​ൽ, ഇ​ട​ത് വ​ല​ത് മു​ന്ന​ണി സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പു​തി​യൊ​രു മാ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് എ​ൻ.​ഡി.​എ​യു​ടെ വി.​എ​സ്. ജി​തി​ൻ​ദേ​വ്. മൂ​ന്നു​പേ​രു​ടെ​യും മ​ണ്ഡ​ലം​ത​ല സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ പ​ര​സ്പ​രം മ​ത്സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​രെ കൂ​ട്ടി​യ​ത്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഗ്രാ​മീ​ണ റോ​ഡു​ക​ളെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച് അ​നൗ​ൺ​സ്മെ​ന്റ് വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. എം.​എ​സ്. താ​ര​യു​ടെ സ്വീ​ക​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി അ​വ​സാ​നി​ച്ച​തോ​ടെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി വീ​ണ്ടും തു​ട​ക്കം കു​റി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ എ​ത്തി വി​ശ്വാ​സി​ക​ളെ ക​ണ്ടു. കു​റ്റി​പ്പു​റം, മ​ണ​പ്പ​ള്ളി തു​ട​ങ്ങി​യ ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ത്തി​യ വി​ശ്വാ​സി​ക​ളെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് ചി​ല വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തും മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ നേ​രി​ട്ടു ക​ണ്ടും വോ​ട്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി. വൈ​കി​ട്ട് ക്ലാ​പ്പ​ന, ആ​ലും​പീ​ടി​ക തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് മ​ത്സ്യ ക​ച്ച​വ​ട​ക്കാ​രോ​ടും വി​വി​ധ വ്യാ​പാ​രി​ക​ളോ​ടും മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ പൊ​തു​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

തു​ട​ർ​ന്ന് മാ​ത അ​മൃ​താ​ന​ന്ദ​മ​യി മ​ഠം സ​ന്ദ​ർ​ശി​ച്ച് അ​ന്തേ​വാ​സി​ക​ളോ​ടും വോ​ട്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​ആ​ർ മ​ഹേ​ഷ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​യ വി​ശ്വാ​സി​ക​ളെ നേ​രി​ൽ​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ്വീ​ക​ര​ണ പ​ര്യ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ൽ നി​ന്നു​മാ​രം​ഭി​ച്ച് മാ​ർ​ക്ക​റ്റ്, താ​ലൂ​ക്കാ​ശു​പ​ത്രി ജ​ങ്ഷ​ൻ, ലാ​ലാ​ജി മു​ക്ക്, ച​ര​മു​റി മു​ക്ക് ജ​ങ്ഷ​ൻ, മ​രു​തൂ​ർ​കു​ള​ങ്ങ​ര ക്ഷേ​ത്രം, ആ​ലും​ത​റ മു​ക്ക് വ​ഴി ആ​ലും​ക​ട​വി​ൽ സ​മാ​പി​ച്ചു.എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി വി.​എ​സ് ജി​തി​ൻ ദേ​വ് ഞാ​യ​റാ​ഴ്ച മ​ണ്ഡ​ല​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

അ​വ​സാ​ന ലാ​പ്പി​ൽ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ

ച​വ​റ: അ​വ​സാ​ന ലാ​പ്പി​ൽ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​ക​ൾ. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി ജോ​ണി​ന്​ നീ​ണ്ട​ക​ര ക​രി​ത്തു​റ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം അ​ഡ്വ. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ജി. ​സേ​തു​നാ​ഥ​ൻ പി​ള്ള, അ​ഡ്വ. സി.​പി സു​ധീ​ഷ് കു​മാ​ർ, മേ​ച്ചേ​രി ഗി​രീ​ഷ്, അ​ഡ്വ. ജ​സ്റ്റി​ൻ ജോ​ൺ, പു​ഷ്പ​രാ​ജ​ൻ, വി​ജ​യ​കു​മാ​ർ, കാ​ര​യി​ൽ അ​ശോ​ക​ൻ, ച​വ​റ ജ​യ​കു​മാ​ർ, ച​വ​റ ഗോ​പ​കു​മാ​ർ, ശി​വ​ലാ​ൽ, ജ​യ​ല​ക്ഷ്മി, സു​ഭ​ഗ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ച്ച​ക്ക്​ ശേ​ഷം ശ​ക്തി​കു​ള​ങ്ങ​ര ക്ഷേ​ത്ര മൈ​താ​നി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ശ​ക്തി​കു​ള​ങ്ങ​ര നോ​ർ​ത്തി​ലെ പ​ര്യ​ട​നം യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ത്രി പ​ത്തോ​ടെ കാ​വ​നാ​ട് സ​മാ​പി​ച്ചു.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​സു​ജി​ത് വി​ജ​യ​ന്‍പി​ള്ള​യു​ടെ ച​വ​റ ഈ​സ്റ്റ് മേ​ഖ​ല​യി​ലെ സ്വീ​ക​ര​ണം മു​കു​ന്ദ​പു​രം മാ​ട​ന്‍ന​ട​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ചു. ഘ​ണ്ടാ​ക​ര്‍ണ​ന്‍കാ​വ്, പേ​ക്കാ​ത്ത​റ, ക്ര​സ​ന്‍റ് ജ​ങ്ഷ​ന്‍, ഇ​ല​ഞ്ഞി​ക്കു​ളം, കോ​ട്ട​യ്ക്ക​കം ഉ​ന്ന​തി, കു​ള​ത്തൂ​ര്‍മു​ക്ക്, വൈ​ങ്ങേ​ലി​മു​ക്ക്, പു​തി​യ​കാ​വ്, പ​ഴ​ഞ്ഞി​ക്കാ​വ്, ടി.​വി.​ടി ജ​ങ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ഉ​ച്ച​ക്ക്​ വ​ട്ട​യ്യ​ത്ത് ജ​ങ്ഷ​നി​ല്‍ സ​മാ​പി​ച്ചു.

ച​വ​റ വെ​സ്റ്റ് മേ​ഖ​ല​യി​ലെ സ്വീ​ക​ര​ണം വൈ​കി​ട്ട് കോ​വി​ല്‍ത്തോ​ട്ട​ത്തു​നി​ന്ന് ആ​രം​ഭി​ച്ചു. കാ​വു​ന​ട, ത​ട്ടാ​ശ്ശേ​രി, പു​ത്ത​ന്‍കോ​വി​ല്‍, വ​യ​ലി​ല്‍ക​ട​വ്, ക​രി​ത്തു​റ, ച​വ​റ ബ​സ് സ്റ്റാ​ൻ​ഡ്, ത​ണ്ട​ള​ത്ത്മു​ക്ക്, കൃ​ഷ്ണ​ന്‍ന​ട, മു​ക്കു​ത്തോ​ട്, പ​ട​ന്ന, മ​ണ്ടോ​ടി​മു​ക്ക്, ക​ല്ലേ​കു​ളം, നാ​ഗ​രു​ന​ട, കൊ​ച്ചു​വീ​ട്ടി​ല്‍ ഉ​ന്ന​തി, ഒ​ടു​ക്ക​ത്തു​മു​ക്ക്, സൊ​സൈ​റ്റി​മു​ക്ക്, ചി​റ​ക്ക​ര​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം രാ​ത്രി​യി​ല്‍ കൊ​ട്ടു​കാ​ട്ടി​ല്‍ സ​മാ​പി​ച്ചു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ.​ആ​ർ രാ​ജേ​ഷി​ന് ഞാ​യ​റാ​ഴ്ച പ​ന്മ​ന സൗ​ത്ത്, നോ​ർ​ത്ത് മേ​ഖ​ല​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newskerala assembly electionelection campaignskarunagappally
News Summary - Assembly elections; Fighting erupts in Karunagappally
Next Story