പ്രസിഡന്റ്സ് ട്രോഫി വള്ളംകളി 10ന് ജലരാജാക്കന്മാര്ക്കായി അഷ്ടമുടി ഒരുങ്ങുന്നു
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: ദേശിംഗനാടിന്റെ ജലകേളീരവത്തിന് നാടൊരുങ്ങി. അഷ്ടമുടിയുടെ ഓളപ്പരപ്പിലേക്ക് ആവേശത്തിന്റെ തുഴപ്പാടുകള്‍ പതിയാന്‍ ഇനി രണ്ടുനാള്‍. പുതുവര്‍ഷത്തിലെ പത്താംനാളിലാണ് ഇത്തവണത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കലാശപോരാട്ടവും ഇതോടൊപ്പമുണ്ട്.
തേവള്ളികൊട്ടാരത്തിന് സമീപത്തുനിന്നാണ് പ്രസിഡന്റ്സ് ട്രോഫി-സി.ബി.എല്‍ മത്സരാരംഭം. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട്ജെട്ടി വരെ 1,100 മീറ്ററിലാണ് അവസാനിക്കുക. വനിതകളുടേത് ഉള്‍പ്പെടെ ഒമ്പത് വള്ളങ്ങള്‍ പങ്കെടുക്കും. ഫലപ്രഖ്യാപനത്തില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കൃത്യത ഉറപ്പാക്കുന്നത്.
പരിപാടിയുടെ പ്രചാരണാര്‍ഥം കലാ-കായികപരിപാടികള്‍ നടത്തുന്നുണ്ട്. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉള്‍പ്പെടെ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. ജനപ്രതിനിധികളുടെയും ജില്ല കലക്ടറുടെയും നേതൃത്വത്തിലുള്ള ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബാള്‍, വടംവലി, കബഡി മത്സരങ്ങളാണ് വിളംബരമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

