ആര്യങ്കാവ് ലഹരിക്കേസ്; രണ്ടും നാലും പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
text_fieldsകൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റ് വഴി ലഹരിഗുളികകൾ കടത്തിയ കേസിലെ രണ്ടും നാലും പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
ആഗസ്റ്റ് 13ന് വാഴക്കുലയുമായി വന്ന മിനിലോറിയിൽ കടത്തിക്കൊണ്ടുവന്ന 864 ട്രമഡോൾ ഗുളികകൾ ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടിച്ചെടിത്ത കേസിൽ രണ്ടാംപ്രതി ആലപ്പുഴ ഒപ്പന തോട്ടപ്പള്ളി വടക്കൻപറമ്പിൽ മഹേഷ് (35), നാലാം പ്രതി തെങ്കാശി ചെങ്കോട്ട കെ.സി. ഗുരുസ്വാമി നോഡിൽ കുറുപ്പുസാമി (40) എന്നിവരുടെ അക്കൗണ്ടാണ് മരവിപ്പിച്ചത്.
കേസിൽ ഒന്നാംപ്രതിയായി തമിഴ്നാട് തിരുച്ചന്തുർ കുറിപ്പാൻകുളം 213 നമ്പർ വീട്ടിൽ സെന്തിൽ മുരുകൻ (25), മൂന്നാം പ്രതി അമ്പലപ്പുഴ വെള്ളക്കിണർ വാർഡിൽ വള്ളക്കടവ് വീട്ടിൽ നഹാസ് (37) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് നിയമത്തിലെ 68 F (1) നൽകുന്ന പ്രേത്യക അധികാരം ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം അസി. എക്സൈസ് കമീഷൻ ബി. സുരേഷാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
മയക്കുമരുന്നിെൻറ വില രണ്ടാം പ്രതി നാലാംപ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണ ട്രാൻസ്ഫർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിയെ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കുകയാണെങ്കിൽ മരവിപ്പിച്ച സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടും. വെറുതെവിടുകയാണെങ്കിൽ സ്വത്തുവകകൾ തിരിച്ചുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

