ആര്യങ്കാവ് ലഹരി ഗുളിക കടത്ത് കേസ്; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsകറുപ്പസ്വാമി
കൊല്ലം: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വാഴക്കുല വണ്ടിയിൽ 864 ട്രമഡോൾ ഗുളികകൾ കടത്തിയ കേസിൽ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.തമിഴ്നാട് ചെങ്കോട്ട കെ.സി റോഡിൽ ഗുരുസ്വാമി സ്ട്രീറ്റിൽ എം. കറുപ്പസ്വാമി (40) ആണ് അറസ്റ്റിലായത്. കൊല്ലം അസി.എക്സൈസ് കമീഷണർ ബി. സുരേഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നേരത്തേ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണസംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാജീവ്, സിവിൽ എക്സൈസ് ഓഫിസറായ ക്രിസ്റ്റിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ബീന, ശാലിനി ശശി, പ്രത്യേക ഷാഡോ സംഘാംഗങ്ങളായ ഷിഹാബുദ്ദീൻ, ഷാജി, സുജിത്ത്, അശ്വന്ത്.എസ്.സുന്ദരം, രാജഗോപാൽ എന്നിവരാണുണ്ടായിരുന്നത്. മയക്കുമരുന്നിനെപ്പറ്റിയുള്ള പരാതികൾ കൊല്ലം അസി. എക്സൈസ് കമീഷണറുടെ 9496002862 എന്ന നമ്പറിൽ അറിയിക്കാം.

