ചാരായം വാറ്റിയ കേസില്‍ പിടിയിൽ
text_fieldsരവി
പത്തനാപുരം: വീട്ടിൽ ചാരായം വാറ്റിയ മധ്യവയ്സ്കനെ പത്തനാപുരം പോലീസ് പിടികൂടി. പത്തനാപുരം കുണ്ടയം മലങ്കാവ് വട്ടവിള തെക്കേതിൽ വീട്ടിൽ രവി (52) യെയാണ് പത്തനാപുരം എസ്.ഐ ശരലാലും സംഘവും പുലർച്ച പിടികൂടിയത്. പൊലീസിനെ കണ്ട് വീട്ടിൽനിന്ന് ഇറങ്ങിയോടിയ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. ക്രൈം എസ്.ഐ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ദിൽഷാദ്, വിപിൻ, ഹോം ഗാർഡ് സതീശൻ എന്നിവർ ഉൾപ്പെട്ടതായിരുന്നു സംഘം. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

