യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാള്‍ പിടിയിൽ
text_fieldsരാജേഷ്കുമാർ
കൊല്ലം: യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാള്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ വീട്ടില്‍ രാജേഷ്കുമാറാണ് (32) പിടിയിലായത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് യുവതിയുമായി സമൂഹമാധ്യമത്തിലൂടെ നടത്തിയ ചാറ്റില്‍ യുവതിയുമായുള്ള ദ്യശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തശേഷം യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. പീഡനം തുടര്‍ച്ചയായതോടെ യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രാജേഷ് യുവതിയുടെ നഗ്നദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.
തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ ദിനേഷ്കുമാര്‍, എസ്.ഐമാരായ സുജാതന്‍പിള്ള, വിജയകുമാര്‍, എ.എസ്.ഐ ക്രിസ്റ്റിന് ആൻറണി, എസ്.സി.പി.ഒ സലീന മഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ റാന്നിയില്‍നിന്ന് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

