ഉത്സവത്തിനിടെ വാക്കുതർക്കം; അക്രമികളിൽ ഒരാൾ പിടിയിൽ
text_fieldsകിളികൊല്ലൂർ: ഉത്സവത്തിടയിൽ അടിപിടിയുണ്ടാക്കിയ സംഘത്തിലെ ഒരാൾ പിടിയിലായി. പേരൂർ തട്ടാർകോണം മുളങ്കോട്ട് വടക്കതിൽ വീട്ടിൽ എൻ. നൗഫലാണ് (23) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. പേരൂർ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ കിഷോറും സഹോദരങ്ങളായ വിഷ്ണുവും ഗോകുലും ഫ്ലോട്ടിന് മുന്നിൽ ഡാൻസ് ചെയ്യുന്നതുകണ്ട പ്രതി വിഷ്ണുവിനെ പിടിച്ചുതള്ളുകയായിരുന്നു.
ഇതു ചോദ്യം ചെയ്ത കിഷോറിനെയും സഹോദരങ്ങളെയും പ്രതിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു. വിഷ്ണുവിന്റെ മുഖത്തിന് സാരമായി പരിക്കേറ്റു. വിഷ്ണുവും കിഷോറും ധരിച്ചിരുന്ന സ്വർണമാല നഷ്ടപ്പെടുകയും ചെയ്തു. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രജനീഷ്, ഹരികുമാർ, താഹ, എ.എസ്.ഐ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

