Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമദ്യപാനത്തിനിടെ...

മദ്യപാനത്തിനിടെ തർക്കം:ചിറക്കര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
മദ്യപാനത്തിനിടെ തർക്കം:ചിറക്കര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel

ചാ​ത്ത​ന്നൂ​ർ: ഉ​ളി​യ​നാ​ട് ചി​റ​ക്ക​ര വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പ​ത്തെ ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ കൈ​കാ​ലു​ക​ൾ അ​റ്റ രീ​തി​യി​ൽ ക​ണ്ട മൃ​ത​ദേ​ഹം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. മ​ദ്യ​പാ​ന​ത്തി​ന്​ ശേ​ഷ​മു​ള്ള ത​ർ​ക്ക​ത്തി​നി​ട​യി​ൽ സു​ഹൃ​ത്താ​യ ചി​റ​ക്ക​ര സ്വ​ദേ​ശി​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി റാം​ധ​ൻ ആ​ണ്​ പി​ടി​യി​ലാ​യ​ത്.

19ന്​ ​രാ​ത്രി 8.45 നാ​ണ് കൈ​കാ​ലു​ക​ൾ അ​റ്റ നി​ല​യി​ൽ മൂ​ന്നു​ദി​വ​സം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാ​ത മൃ​ത​ദേ​ഹം ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ്​ പ​ട്രോ​ളി​ങ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ചി​റ​ക്ക​ര ച​രു​വി​ള​വീ​ട്ടി​ൽ സു​രേ​ഷ് (41) ആ​ണ്​ മ​രി​ച്ച​തെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ശ​രീ​ര​ത്തി​ൽ എ​ട്ടോ​ളം മു​റി​വു​ക​ൾ ഉ​ള്ള​താ​യും നെ​ഞ്ചി​ൽ വ​ല​ത് വാ​രി​യെ​ല്ല് ഭാ​ഗ​ത്ത് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ഏ​ൽ​പി​ച്ച ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നും വ്യ​ക്ത​മാ​യി.


അ​ന്വേ​ഷ​ണ​ത്തി​ൽ ഹോ​ളോ​ബ്രി​ക്സ്​ ക​ട്ട ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി റാം​ധ​നോ​ടൊ​പ്പം 17ന്​ ​രാ​വി​ലെ സു​രേ​ഷി​നെ ക​ണ്ടി​രു​ന്നു എ​ന്ന നാ​ട്ടു​കാ​രു​ടെ മൊ​ഴി നി​ർ​ണാ​യ​ക​മാ​യി. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച്​ ക​നാ​ൽ പു​റ​മ്പോ​ക്കി​ലേ​ക്ക്​ പോ​കു​ന്ന​തും കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം റാം​ധ​ൻ ഒ​റ്റ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന്​ 17ന്​ ​റാം​ധ​ൻ സ്ഥ​ലം​വി​ട്ടു​പോ​യ​താ​യും ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ​യും ഭാ​ര്യ​യു​െ​ട​യും മൊ​ബൈ​ൽ ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കോ​ട്ട​യം മ​ണി​മ​ല ഭാ​ഗ​ത്തെ ഹോ​ളോ​ബ്രി​ക്സ്​ ക​മ്പ​നി​യി​ൽ നി​ന്നാ​ണ്​ പ്ര​തി​യെ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി മെ​റി​ൻ ജോ​സ​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ചാ​ത്ത​ന്നൂ​ർ എ.​സി.​പി ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ശി​വ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ആ​ശ വി. ​രേ​ഖ, ഷാ​ജി, പ്ര​ജീ​ബ്, സി.​പി.​ഒ മ​ധു, പ്ര​ശാ​ന്ത്, ക​ണ്ണ​ൻ, ര​തീ​ഷ്, സെ​യ്ഫു​ദ്ദീ​ൻ, ശ്രീ​ല​ത, ഹോം​ഗാ​ഡ് സോ​മ​ൻ​പി​ള്ള എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ്​ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamdrunkennessChirakaraInterstate laborer arrested
News Summary - Argument during drunkenness: Interstate laborer arrested for stabbing a native of Chirakara to death
Next Story