കൊല്ലം ജില്ലയില്‍ മൃഗസംരക്ഷണ മ്യൂസിയം സ്ഥാപിക്കും -മന്ത്രി ചിഞ്ചുറാണി
text_fieldsകൊല്ലം: മൃഗസംരക്ഷണമേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മ്യൂസിയം ജില്ലയില്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. ജില്ല മൃഗാശുപത്രിയില്‍ മൃഗക്ഷേമ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2030 ഓടെ വന്ധ്യംകരണം ഉള്‍പ്പെടെയുള്ളവയിലൂടെ തെരുവുനായ്ശല്യം ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി. മൃഗക്ഷേമ പുരസ്കാരം പുനലൂര്‍ തടത്തില്‍ വീട്ടില്‍ മുഹമ്മദ് ഫൈസലിന് സമ്മാനിച്ചു. ചിത്രരചന, ക്വിസ് മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരം നല്കി. ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ സ്ഥാപിച്ച തണ്ണീര്‍പന്തലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് അധ്യക്ഷതവഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എസ്. അനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. എ.എല്‍. അജിത്ത്, ഡോ. ബി. അജിത് ബാബു, ജില്ല മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈന്‍കുമാര്‍, എസ്.പി.സി.എ സെക്രട്ടറി ഡോ. ബി. അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

