അഷ്ടമുടി കായലിൽ ഇറങ്ങിയ യുവാവിനെ കാണാതായി
text_fieldsഅഞ്ചാലുംമൂട്: അഷ്ടമുടി കായലിൽ ഇറങ്ങിയ യുവാവിനെ കാണാതായി. ള്ളിയക്കോവിൽ സ്വദേശി മുത്തുവിനെയാണ് കാണാതായത്. തിരുെനൽവേലി സ്വദേശിയായ മുത്തു കുടുംബത്തോടൊപ്പം ഉളിയക്കോവിലിലാണ് താമസം.
ഞായറാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. അഷ്ടമുടിയിലെ സുഹൃത്തിെൻറ കുട്ടിയുടെ ജന്മദിനാഘോഷത്തിനെത്തിയതായിരുന്നു മുത്തു.
ആഘോഷത്തിന് ശേഷം മുത്തുവും സുഹൃത്തുക്കളും കായലിലിറങ്ങി. മഴയെ തുടർന്ന് എല്ലാവരും കരയിലേക്ക് കയറിയെങ്കിലും മുത്തു മുങ്ങിപ്പോകുകയായിരുന്നു.
അഗ്നിശമനസേനാംഗങ്ങൾ കായലിൽ തിരച്ചിൽ നടത്തി. തിരച്ചിൽ തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് അഞ്ചാലുംമൂട് െപാലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

