Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ ജീ​പ്പി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
പൊ​ലീ​സ്​ ജീ​പ്പി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

ശ​ര​ത്ത്

അ​ഞ്ചാ​ലും​മൂ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ പൊ​ലീ​സ്​ ജീ​പ്പി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. പ​ന​യം എ.​കെ.​ജി ജ​ങ്ഷ​ൻ പാ​വൂ​ർ പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ ശ​ര​ത്താ​ണ് (24) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ ഇ​ഞ്ച​വി​ള ഭാ​ഗ​ത്ത് ഇ​യാ​ൾ മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും​ചെ​യ്തു.

അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും ഇ​യാ​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.ഇ​തി​നി​ടെ അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വ് പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ജീ​പ്പി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു. സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ മേ​ശ​യും സ്റ്റേ​ഷ​ൻ സെ​ല്ലി​നു​ള്ളി​ലെ ലൈ​റ്റു​ക​ളും ടാ​പ്പു​ക​ളും ന​ശി​പ്പി​ച്ചു.

ഏ​ക​ദേ​ശം 25000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​യാ​ൾ വ​രു​ത്തി​യ​ത്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ ധ​ർ​മ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestspolice jeepattack
News Summary - Youth arrested for attacking police jeep
Next Story