Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightയു​വാ​വി​നൊ​പ്പം...

യു​വാ​വി​നൊ​പ്പം ബൈ​ക്കി​ലെ​ത്തി യുവതി കായലില്‍ ചാടി; വഴിയാത്രക്കാരന്‍ രക്ഷപ്പെടുത്തി

text_fields
bookmark_border
യു​വാ​വി​നൊ​പ്പം ബൈ​ക്കി​ലെ​ത്തി യുവതി കായലില്‍ ചാടി; വഴിയാത്രക്കാരന്‍ രക്ഷപ്പെടുത്തി
cancel


അ​ഞ്ചാ​ലും​മൂ​ട്: ബൈ​പാ​സി​ലെ ക​ട​വൂ​ര്‍ മ​ങ്ങാ​ട് പാ​ല​ത്തി​ല്‍ കൈ​ക്കു​ഞ്ഞു​മാ​യി യു​വാ​വി​നൊ​പ്പം ബൈ​ക്കി​ലെ​ത്തി കാ​യ​ലി​ല്‍ ചാ​ടി​യ യു​വ​തി​യെ വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ ര​ക്ഷ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ മ​ങ്ങാ​ട് പാ​ല​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഷ്​​ട​മു​ടി വ​ട​ക്കേ​ക്ക​ര പ​ന​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ജോ​ൺ​സ​ണ്‍ ത​ങ്ക​ച്ച​നാ​ണ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത്: ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യും ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും സു​ഹൃ​ത്തു​മാ​യ യു​വാ​വും കൈ​ക്കു​ഞ്ഞു​മാ​യി പ​ര​വൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി ഭ​ര്‍ത്താ​വാ​യ പ​ര​വൂ​ർ പൂ​ത​ക്കു​ളം ക​ര​ടി​മു​ക്ക് സ്വ​ദേ​ശി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ ശേ​ഷം ബൈ​ക്കി​ല്‍ എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ക​ട​വൂ​ര്‍-​മ​ങ്ങാ​ട് പാ​ല​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ യു​വ​തി ബൈ​ക്ക് നി​ര്‍ത്താ​നാ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍ന്ന് കൈ​ക്കു​ഞ്ഞി​നെ യു​വാ​വി​െൻറ കൈ​യി​ലേ​ൽ​പി​ച്ച​ശേ​ഷം കാ​യ​ലി​ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട യാ​ത്ര​ക്കാ​ര്‍ യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി ക​യ​ര്‍ ഇ​ട്ടു​കൊ​ടു​ത്തു. എ​ന്നാ​ല്‍ യു​വ​തി ക​യ​റി​ല്‍ പി​ടി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് താ​ഴു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ജോ​ണ്‍സ​ണ്‍ കാ​യ​ലി​ലേ​ക്ക് ചാ​ടി യു​വ​തി​യെ ര​ക്ഷി​ച്ച്​ ക​ര​ക്കെ​ത്തി​ച്ച​ത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ജോ​ണ്‍സ​ണും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന്​ മേ​വ​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ര്‍ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.യു​വ​തി​യു​ടെ ഗാ​ര്‍ഹി​ക​പീ​ഡ​ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ര​വൂ​ർ സ്വ​ദേ​ശി​യാ​യ ഭ​ര്‍ത്താ​വി​നെ പ​ര​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attemptrescued
News Summary - Woman jumps into lake; The passerby was rescued
Next Story