Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightഒാ​േട്ടായിൽ...

ഒാ​േട്ടായിൽ ജോലിക്ക​ു​പോയി; ബാങ്ക്​ മാനേജറെ തടഞ്ഞ്​ പൊലീസ്

text_fields
bookmark_border
police
cancel

അഞ്ചാലുംമൂട്: ഓട്ടോയില്‍ ജോലിക്ക്​ പോയ ബാങ്ക് മാനേജറെയും ഓട്ടോയും പൊലീസ് തടഞ്ഞതായി പരാതി. അഞ്ചാലുംമൂട് കേരള ഗ്രാമീണ്‍ബാങ്ക് മാനേജറും തെക്കുംഭാഗം സ്വദേശിയുമായ ഗംഗയെയും ഇവര്‍ സഞ്ചരിച്ച വാഹനത്തെയുമാണ് അഞ്ചാലുംമൂട് പൊലീസ്​ തടഞ്ഞത്. തിങ്കളാഴ്​ച രാവിലെ ഒമ്പതിന് അഞ്ചാലുംമൂട് ജങ്ഷനിലാണ് സംഭവം. ബാങ്ക് മാനേജറാണെന്ന് അറിയിച്ചിട്ടും പോകാന്‍ ആദ്യം സമ്മതിച്ചില്ലെന്ന് ഗംഗ പറഞ്ഞു.

ഏറെ നേരത്തിന്​ ശേഷം ഇവരെ പോകാന്‍ അനുവദിച്ചു. എന്നാൽ, ഗംഗയെ ഇറക്കി തിരികെ വന്ന ഓട്ടോയെയും ഡ്രൈവറെയും സി.ഐയുടെ നേതൃത്വത്തില്‍ കസ്​റ്റഡിയിലെടുത്തു. സത്യവാങ്​മൂലവും ബാങ്കില്‍നിന്നുള്ള അനുമതിപത്രവും ഉണ്ടെന്നറിയിച്ചിട്ടും ഇവ നോക്കാന്‍ തയാറാകാതെ ഓട്ടോയെയും തന്നെയും സ്‌റ്റേഷനിലേക്ക് െകാണ്ടുപോകുകയായിരു​െന്നന്ന് ഡ്രൈവർ കുട്ടന്‍ പറഞ്ഞു.

വിവരമറിഞ്ഞ്​ ബ്രാഞ്ച് മാനേജർ ഗംഗ അഞ്ചാലുംമൂട് ജങ്ഷനിലെത്തി സി.ഐയോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മോശമായ പ്രതികരണമാണ് ലഭിച്ചതെന്നാണ്​ പരാതി. സ്വന്തമായി വാഹനമില്ലാത്തതിനാലാണ് അയല്‍വാസിയായ യുവാവി​െൻറ ഓട്ടോയില്‍ എത്തിയതെന്ന്​ പറഞ്ഞെങ്കിലും ബാങ്ക് തുറക്കാന്‍ അനുവദിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നുമായിരുന്നു സി.​െഎയുടെ നിലപാട്​.

ബാങ്ക്​ തുറന്നില്ലെങ്കില്‍ തനിക്കെതിരെ നടപടിയുണ്ടാകും എന്നറിയിച്ചിട്ടും അനുകൂല നിലപാടുണ്ടായില്ല. റീജനല്‍ മാനേജറെയും ലീഡ്ബാങ്ക് അധികൃതരെയും വിവരം അറിയിച്ച ശേഷം സ്‌േറ്റഷനിലെത്തിയെങ്കിലും സി.ഐയുടെ അനുമതിയില്ലാതെ വാഹനം കൊണ്ടുപോകാനാകില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നു. തുടര്‍ന്ന് മേലധികാരികള്‍ ഇടപെട്ടതിനെ തുടര്‍ന്ന്​ ഒരുമണിക്കൂറിനു ശേഷമാണ് ഓട്ടോയെയും ഡ്രൈവറെയും പുറത്തുവിട്ടത്.

കൃത്യനിർവഹണത്തിന്​ തടസ്സമുണ്ടാക്കിയ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ കലക്​ടര്‍ക്കും റീജനല്‍ മാനേജര്‍ക്കും ലീഡ് ബാങ്ക് അധികൃതര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ഗംഗ. അതേസമയം, ഓട്ടോഡ്രൈവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ​കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank ManagerlockdownPolice
News Summary - Went to work in Autorickshaw; Police blocked bank manager
Next Story