Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ട് വയസുകാരിയെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റില്‍
text_fieldsbookmark_border
അഞ്ചാലുംമൂട്: രണ്ട് വയസ്സുള്ള മകളെ ഉപേക്ഷിച്ച് തമിഴ്നാട്ടുകാരനായ കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിലായി. തൃക്കരുവ സ്വദേശിനിയായ യുവതിയും തമിഴ്നാട് സേലം സ്വദേശിയായ മോഹനപ്രസാദുമാണ് (22) അറസ്റ്റിലായത്.
തൃക്കരുവ സ്വദേശിയുടെ ഭാര്യയായ യുവതിയാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മോഹനപ്രസാദിനൊപ്പം പോയത്. യുവതിയുടെ ഭര്‍ത്താവ് അഞ്ചാലുംമൂട് പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും തമിഴ്നാട് കുളത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.
അഞ്ചാലുംമൂട് എസ്.ഐ ഷാന്‍, എ.എസ്.ഐമാരായ അജയന്, ഓമനക്കുട്ടന്, സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

