Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
drugs
cancel

അഞ്ചാലുംമൂട്: മാരക ലഹരിഗുളികകളുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. കുരീപ്പുഴ കെ.ആര്‍.എ 156 വിളയില്‍ കിഴക്കതില്‍ രാജന്‍ (35), കുരീപ്പുഴ തേവദാനത്ത് ക്ഷേത്രത്തിന് സമീപം തേവാദാനത്ത് കിഴക്കതില്‍ വീട്ടില്‍ ശ്യാംകുമാര്‍ (27) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കുരീപ്പുഴ കൊച്ചാലുംമൂട്ടില്‍ നിന്ന് അക്ഷയ ഐസ് പ്ലാന്റിലേക്ക് പോകുന്ന റോഡിന്റെ വടക്കുവശത്തുനിന്നാണ് രാജനെ 1.77 ഗ്രാം ലഹരിഗുളികയുമായി പിടികൂടിയത്. ഇവിടെയുള്ള ബോട്ട് യാര്‍ഡിന് സമീപം കായല്‍വരമ്പത്തുവെച്ചാണ് ശ്യാംകുമാറിനെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കല്‍നിന്ന് 1.25 ഗ്രാം ലഹരിഗുളിക പിടികൂടി. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തതായി എക്‌സൈസ് അറിയിച്ചു. ഓഫിസര്‍മാരായ വിജയകൃഷ്ണന്‍, മിനേഷ്യസ്, ശ്യാംകുമാര്‍, ശ്രീവാസ്, കെ. മണി, ശ്രീകുമാര്‍ എന്നിവർ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested with drugs
Next Story