Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightടോൾ പിരിവ്​:...

ടോൾ പിരിവ്​: ബൈപാസില്‍ കാമറ സ്ഥാപിച്ചുതുടങ്ങി

text_fields
bookmark_border
cctv
cancel

കൊ​ല്ലം: കൊ​ല്ലം ബൈ​പാ​സി​ലെ ടോ​ള്‍ ബൂ​ത്തി​ല്‍ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​തു​ട​ങ്ങി. ടോ​ള്‍പി​രി​വ് ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി​ട്ടാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് തു​ട​ങ്ങി​യ​ത്. 24 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ആ​ദ്യ ക​രാ​റേ​റ്റെ​ടു​ത്ത വി.​എ​സ് ഗ്രൂ​പ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ടോ​ള്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കാ​ത്ത​തി​നാ​ലും ക​രാ​ര്‍ അ​വ​സാ​നി​ച്ച​തി​നെ​തു​ട​ര്‍ന്നും ടോ​ള്‍ പി​രി​വി​ല്‍നി​ന്ന് പി​ന്തി​രി​ഞ്ഞി​രു​ന്നു. ക​മ്പ​നി അ​ധി​കൃ​ത​രെ​ത്തി ഇ​വ അ​ഴി​ച്ചു​മാ​റ്റി ഓ​ഫി​സു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഈ ​കാ​മ​റ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ പു​നഃ​സ്ഥാ​പി​ച്ച് തു​ട​ങ്ങി​യ​ത്. പൊ​ലീ​സും നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ബൈ​പാ​സി​ലെ അ​മി​ത​വേ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ബൈ​പാ​സി​ലും പ​രി​സ​ര​ത്തു​മാ​യി 36 കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ടോ​ള്‍ബൂ​ത്തി​ലെ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ 24 മ​ണി​ക്കൂ​റും ക​മ്പ​നി ആ​സ്ഥാ​ന​ത്തും ടോ​ള്‍ബൂ​ത്തി​ന്​ സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍റൂ​മി​ലും നി​രീ​ക്ഷി​ക്കും.

ടോ​ള്‍ ഉ​ട​നി​ല്ല

അ​ഞ്ചാ​ലും​മൂ​ട്: കൊ​ല്ലം ബൈ​പാ​സി​ലെ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ക്കു​ന്ന​ത് നീ​ട്ടി​െ​വ​ച്ചു. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത എ.​കെ ഗ്രൂ​പ് ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി​യെ​ങ്കി​ലും ജി​ല്ല ക​ല​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ടോ​ള്‍പി​രി​വ് ആ​രം​ഭി​ക്കാ​നാ​യി​രു​ന്നി​ല്ല. ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​െൻറ​യും കോ​വി​ഡിെൻറ​യും മ​റ​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ടോ​ള്‍പി​രി​വ് ആ​രം​ഭി​ക്കാ​ന്‍ ക​രാ​ര്‍ ക​മ്പ​നി ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ് പ്ര​തി​രോ​ധ​വും ലോ​ക്​​ഡൗ​ണാ​യ​തി​നാ​ലും ടോ​ള്‍പ്ലാ​സ​ക്ക്​ സു​ര​ക്ഷ ന​ല്‍കാ​നാ​കി​ല്ലെ​ന്നും ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ച​ശേ​ഷ​മേ ടോ​ള്‍പി​രി​വ് ആ​രം​ഭി​ക്കാ​കൂ എ​ന്നും പൊ​ലീ​സ് ക​മ്പ​നി അ​ധി​കൃ​ത​രെ​യും ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി അ​ധി​കൃ​ത​രെ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു. ഇ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രാ​ഴ്ച​ത്തേ​ക്ക് ടോ​ള്‍ പി​രി​ക്കു​ന്ന​ത് നീ​ട്ടി​വെ​ക്കാ​ന്‍ ക​മ്പ​നി നി​ര്‍ബ​ന്ധി​ത​രാ​യ​ത്. അ​തേ​സ​മ​യം ടോ​ള്‍പി​രി​വ് ഒ​രു​വി​ധ​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tollbypass
News Summary - Toll collection: Camera installed on bypass
Next Story