ആളുമാറി യുവാവിനെ വെട്ടിയവർ പിടിയിൽ
text_fieldsഷിബിൻ നിതിൻ
അഞ്ചാലുംമൂട്: യുവാവിനെ ആളുമാറി വെട്ടിയവർ പൊലീസ് പിടിയിലായി. കൊല്ലം പള്ളിത്തോട്ടം വെളിച്ചം നഗർ 61ൽ നിന്ന് തൃക്കടവൂർ മുരുന്തൽ പടനിലത്തുവീട്ടിൽ വാടകക്ക് താമസിക്കുന്ന നിതിൻ (24), പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി നീലിമ ഫ്ലാറ്റിൽ ഷിബിൻ (28) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. കുരീപ്പുഴ പള്ളി കിഴക്കതിൽ വീട്ടിൽ ആൽബിനെയാണ് ഇവർ ആക്രമിച്ചത്.
ആൽബിന്റെ വീടിന് മുൻവശം കട നടത്തുന്ന മനോജ് എന്നയാളുടെ മകനും പ്രതിയായ നിതിന്റെ സുഹൃത്തും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇത് ചോദിക്കാൻ ബുധനാഴ്ച വൈകീട്ട് 7.30ഓടെ എത്തിയ പ്രതികൾ ആളുമാറി ആൽബിനെ മർദിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അക്രമത്തിൽ മുഖത്തും വലത് ചെവിക്കും വെട്ടുകൊണ്ട് പരിക്കേറ്റു.
അഞ്ചാലുംമൂട്, പള്ളിത്തോട്ടം സ്റ്റേഷനുകളിലായി സമാനമായ അഞ്ചുകേസുകളിൽ പ്രതിയാണ് നിതിൻ. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, ഗിരീഷ്, പ്രദീപ്കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒ സിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.