Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightആ​യു​ർ​വേ​ദ...

ആ​യു​ർ​വേ​ദ ക​ച്ച​വ​ട​ത്തിെൻറ മ​റ​വി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border

അ​ഞ്ചാ​ലും​മൂ​ട്: വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ആ​യു​ർ​വേ​ദ ക​ച്ച​വ​ട​ത്തിെൻറ മ​റ​വി​ൽ മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് പി​ടി​കൂ​ടി.

ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​നീ​ർ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ക​ട​വു​ർ കൈ​ലാ​സ​മ​ന്ദി​ര​ത്തി​ലെ മീ​നു​വിെൻറ വീ​ട്ടി​ൽ മ​രു​ന്ന് വി​ൽ​പ​ന​ക്കെ​ത്തി​യ ഇ​യാ​ൾ വീ​ട്ടു​കാ​ർ അ​ക​ത്തേ​ക്ക് പോ​യ സ​മ​യ​ത്ത് വീ​ടി​െൻറ വ​രാ​ന്ത​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ഞ്ച് വ​യ​സ്സു​കാ​രി​യു​ടെ സ്വ​ർ​ണ ക​മ്മ​ൽ ഊ​രി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ട​ത്താ​നാ​യി​ല്ല.

അ​ഞ്ചാ​ലും​മൂ​ട് ​െപാ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​നു​സ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ന്ന​ക്ക​ട ബ​സ് സ്​​റ്റാ​ൻ​റി​ൽ നി​ന്ന് രാ​ത്രി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​മ്മ​ൽ ക​ണ്ടെ​ടു​ത്തു. ആ​ല​പ്പു​ഴ​യി​ൽ വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്‌. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്ചെ​യ്തു. ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedthief
News Summary - thief was arrested
Next Story