Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightഒരു ജീവനുവേണ്ടി അവർ...

ഒരു ജീവനുവേണ്ടി അവർ നീന്തി, ഒടുവിൽ വേദന ബാക്കി

text_fields
bookmark_border
the men who tried to rescue the man
cancel
camera_alt

ശരത്തും അനുവും

അഞ്ചാലുംമൂട്: പൊലീസിനെകണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ ജീവൻ പണയംവെച്ച്​ രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമായതി​െൻറ ​​വേദനയിലാണ്​ ശരത്തും അനുവും. കഴിഞ്ഞദിവസം രാവിലെ കൊല്ലം ബൈപാസിലെ നീരാവില്‍ പാലത്തിനുതാഴെ യുവാക്കള്‍ ചീട്ടുക്കളിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെകണ്ട് കടവൂർ സ്വദേശിയായ ഫുട്​ബാള്‍ കോച്ച്​ പ്രവീണാണ് കായലില്‍ ചാടിയത്.

പ്രവീണ്‍ മുങ്ങിത്താഴുന്നത് കണ്ടാണ് എതിര്‍ദിശയിലുള്ള കരയില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന നീരാവില്‍ ശ്യാം ഭവനില്‍ ശരത്തും (26) കുരീപ്പുഴ സ്വദേശി അനുവും (26) കായലിലേക്ക് എടുത്തുചാടിയത്.

ഇരുവരും ചേര്‍ന്ന് പ്രവീണി​െൻറ അടുത്ത് എത്തിയെങ്കിലും ആദ്യം പിടുത്തമിടാനായില്ല. തുടര്‍ന്ന് സാഹസികമായാണ് പ്രവീണിനെ കരയിലെത്തിച്ചത്. ശേഷം പ്രാഥമിക ശ്രുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. എതിര്‍ദിശയില്‍ നില്‍ക്കുകയായിരുന്ന ​െപാലീസിനോട് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ലെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് സമീപത്തെ റിസോര്‍ട്ടില്‍ ജോലിക്കെത്തിയവരുടെ വാഹനത്തിൽ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാഹസികമായി കരയിലെത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനാകാത്തതിൽ വിഷമത്തിലാണ് ശരത്തും അനുവും. ഡി.വൈ.എഫ്.ഐ തൃക്കടവൂര്‍ വെസ്​റ്റ്​ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് ഇരുവരും.

ശരത്ത് വെല്‍ഡിങ്‌ തൊഴിലാളിയും അനു ഇലക്ട്രീഷനുമാണ്. സ്വന്തം ജീവന്‍ പണയം ​െവച്ച് മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയ യുവാക്കളുടെ സ്സെിനെ നാട്ടുകാര്‍ അഭിനന്ദിച്ചു. ഇതേ കായലില്‍ വീണവരെ മുമ്പും ഇരുവരും രക്ഷപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue operationDrowned death
News Summary - they swam to rescue a man; but they couldn't
Next Story