Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightകായലില്‍...

കായലില്‍ പന്തെടുക്കാനിറങ്ങിയ യുവാവ് ചെ​ളി​യി​ൽ പെട്ട്​ മുങ്ങിമരിച്ചു

text_fields
bookmark_border
കായലില്‍ പന്തെടുക്കാനിറങ്ങിയ യുവാവ് ചെ​ളി​യി​ൽ പെട്ട്​ മുങ്ങിമരിച്ചു
cancel
camera_alt

അ​ഭി​ജി​ത്ത്

അ​ഞ്ചാ​ലും​മൂ​ട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​യ​ലി​ല്‍ വീ​ണ പ​ന്തെ​ടു​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. മ​തി​ലി​ല്‍ രാ​ലി​യി​ല്‍ കി​ഴ​ക്ക​തി​ല്‍ അ​ഭി​ജി​ത്ത് (21) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കൂ​ട്ടു​കാ​രു​മൊ​ത്ത് വോ​ളി​ബാ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ​പന്ത്​ കാ​യ​ലി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

കാ​യ​ലി​ലി​റ​ങ്ങി​യ അ​ഭി​ജി​ത്ത് പന്ത്​ എ​ടു​ത്ത ശേ​ഷം ക​ര​യി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചെ​ളി​യി​ൽ​പെ​ട്ടു. സം​ഭ​വം ക​ണ്ട സു​ഹൃ​ത്തു​ക്ക​ള്‍ ചാ​ടി ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ര്‍ന്ന് വി​വ​രം പൊ​ലീ​സി​ലും ഫ​യ​ര്‍ ഫോ​ഴ്‌​സി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചാ​മ​ക്ക​ട​യി​ല്‍നി​ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘ​വും ക​ട​പ്പാ​ക്ക​ട​യി​ല്‍നി​ന്ന് സ്‌​കൂ​ബ ടീ​മും ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. പി​താ​വ്: സ​ന്തോ​ഷ്‌​കു​മാ​ര്‍, മാ​താ​വ്: സീ​ത​മ്മ, സ​ഹോ​ദ​രി: സ​ന്ധ്യ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedlake mud
News Summary - The young man drowned in the lake mud
Next Story